സാകയും എമിലെ സ്മിത്തും ലിവർപൂളിനെതിരെ ഇല്ല

ഇന്റർനാഷണൽ ബ്രേക്ക് കഴിഞ്ഞു വലിയ മത്സരസത്തിനായി ആഴ്‌സനൽ ഇറങ്ങുമ്പോൾ അവരുടെ കൂടെ ടീമിലെ പ്രധാന രണ്ടു താരങ്ങൾ ഉണ്ടാകില്ല. ശനിയാഴ്ച ലിവർപൂളിനെ ആണ് ആഴസനൽ നേരിടേണ്ടത്. എന്നാൽ ആ മത്സരത്തിന് യുവതാരങ്ങളായ ബുകയോ സാകയും എമിലെ സ്മിത്ത് റോയും ഉണ്ടാകാൻ സാധ്യതയില്ല എന്നു ആഴ്‌സനൽ പരിശീലകൻ അർടേറ്റ പറഞ്ഞു. സാക ഇംഗ്ലണ്ടിന്റെ സ്ക്വാഡിൽ നിന്ന് പരിക്ക് കാരണം പിന്മാറിയിരുന്നു. താരത്തിന് ഹാംസ്ട്രിങ് ഇഞ്ചുറിയാണ്. സാകയ്ക്ക് ഒരു ആഴ്ച കൂടെ വിശ്രമം വേണ്ടിവരും എന്നാണ് സൂചന. എമിലെ സ്മിത്ത് റോ ഇംഗ്ലീഷ് അണ്ടർ 21 ടീമിനായി കളിക്കുകയായിരുന്നു. എമിലെ സ്മിത്തും പരിക്ക് കാരണം അവസാന മത്സരം കളിച്ചിരുന്നില്ല. ആഴ്‌സനൽ ടീമിലെ പ്രധാന രണ്ടു താരങ്ങൾ ഇല്ലാതെ ഇറങ്ങുന്നത് ക്ലബിന് വലിയ തിരിച്ചടിയാകും. ആഴ്‌സനലിനെ ഹോം ഗ്രൗണ്ടിൽ ആയിരിക്കും മത്സരം നടക്കുക.