വീണ്ടും യൂ ടേണുമായി ബംഗ്ലാദേശ്, ശ്രീലങ്കയിലേക്ക് യാത്രയാകുന്ന താരങ്ങള്‍ നാഷണല്‍ ക്രിക്കറ്റ് ലീഗിന്റെ മൂന്നാം റൗണ്ട് കളിക്കേണ്ട

Bangladesh

ന്യൂസിലാണ്ടിലെ ടെസ്റ്റ് ടീമിന്റെ മോശം പ്രകടനത്തിന് ശേഷം ശ്രീലങ്കന്‍ ടൂറിന്റെ സാധ്യത ലിസ്റ്റിലുള്ള താരങ്ങളെല്ലാം തന്നെ ബംഗ്ലാദേശിലെ നാഷണല്‍ ക്രിക്കറ്റ് ലീഗില്‍ മത്സരിക്കുന്നത് നിര്‍ബന്ധമാക്കിയിരുന്നു ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. എന്നാല്‍ രണ്ട് റൗണ്ട് കഴിഞ്ഞപ്പോളേക്കും മൂന്നാം റൗണ്ടില്‍ താരങ്ങള്‍ കളിക്കേണ്ടതില്ല എന്ന് അറിയിക്കുകയായിരുന്നു.

ബംഗ്ലാദേശില്‍ കൊറോണ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ശ്രീലങ്കയിലേക്ക് ടെസ്റ്റിനായി തിരഞ്ഞെടുക്കുവാന്‍ സാധ്യതയുള്ള താരങ്ങളെ സുരക്ഷിതരായി നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇവരോട് ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്മാറുവാന്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്.