ടോപ് ഓര്‍ഡര്‍ തകര്‍ന്നു, ടോപ് സ്കോറര്‍ ആയി ശ്രീകര്‍ ഭരത് ക്രീസിൽ, ഇന്ത്യയ്ക്ക് 8 വിക്കറ്റ് നഷ്ടം

Srikarbharat

ലെസ്റ്റര്‍ഷയര്‍ സിസിയ്ക്കെതിരെ ഇന്ത്യന്‍ ടോപ് ഓര്‍ഡറിന് നിലയുറപ്പിക്കുവാന്‍ സാധിക്കാതെ പോയപ്പോള്‍ ഇന്ത്യയുടെ രക്ഷയ്ക്കെത്തി ശ്രീകര്‍ ഭരത്. താരം പുറത്താകാതെ 70 റൺസുമായി നിന്നപ്പോള്‍ സന്നാഹ മത്സരത്തിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ 246/8 എന്ന നിലയിലാണ്.

18 റൺസ് നേടിയ മുഹമ്മദ് ഷമിയാണ് ഭരതിന് കൂട്ടായി ക്രീസിലുള്ളത്. രോഹിത് ശര്‍മ്മ(25), ശുഭ്മന്‍ ഗിൽ(21), വിരാട് കോഹ്‍ലി(33), ഉമേഷ് യാദവ്(23) എന്നിവരാണ് ഇന്ത്യയ്ക്കായി റൺസ് കണ്ടെത്തിയവര്‍. ലെസ്റ്റര്‍ഷയറിന് വേണ്ടി റോമന്‍ വാൽക്കര്‍ 5 വിക്കറ്റ് നേടി. ലെസ്റ്ററിന് വേണ്ടി ഇറങ്ങിയ ജസ്പ്രീത് ബുംറയ്ക്ക് വിക്കറ്റ് ലഭിച്ചില്ലെങ്കിലും പ്രസിദ്ധ് കൃഷ്ണയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു.