ഹജ്ജിന് പോകുന്നു, ഇന്ത്യയ്ക്കെതിരെയുള്ള പരമ്പരയിൽ നിന്ന് ആദിൽ റഷീദ് പിന്മാറി

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയ്ക്കെതിരെയുള്ള ഇംഗ്ലണ്ടിന്റെ പരിമിത ഓവര്‍ പരമ്പരയ്ക്കായുള്ള ടീമിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ച് ആദിൽ റഷീദ്. താരം ഹജ്ജിന് പോകുന്നത് കാരണം ആണ് ഈ പിന്മാറ്റം. താരത്തിന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും യോര്‍ക്ക്ഷയറും അവധി നൽകിയിട്ടുണ്ട്.

ശനിയാഴ്ച മിഡിൽ ഈസ്റ്റിലേക്ക് യാത്രയാകുന്ന താരം ജൂലൈ പകുതിയോടെ മാത്രമേ മടങ്ങിയെത്തുകയുള്ളു. ഇംഗ്ലണ്ടിന്റെ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള പരമ്പരയ്ക്കായി താരം തിരികെ എത്തുമെന്നാണ് ലഭിയ്ക്കുന്ന സൂചന.