ഓസ്ട്രേലിയൻ ഡിഫൻഡർ മുംബൈ സിറ്റിയിലേക്ക്

Img 20220623 221532

ഓസ്ട്രേലിയൻ സെന്റർ ബാക്കും ഡിഫൻസീവ് മിഡ്ഫീൽഡറുമായ റോസ്റ്റിൻ ജോൺ ഗ്രിഫിത്സ് മുംബൈ സിറ്റിയിൽ എത്തും. മെൽബൺ സിറ്റയിൽ നിന്നാണ് 35കാരനായ താരം മുംബൈ സിറ്റിയിലേക്ക് എത്തുന്നത്‌. വരും ദിവസങ്ങളിൽ മുംബൈ സിറ്റി ഈ സൈനിംഗ് പ്രഖ്യാപിക്കും. സെന്റർ ബാക്ക് ആണെങ്കിലും ലെഫ്റ്റ് ബാക്കായും ഡിഫൻസീവ് മിഡായും കളിക്കാൻ കഴിവുള്ള താരമാണ് ഗ്രിഫ്റ്റിസ്.

അവസാന അഞ്ചു വർഷത്തോളം അദ്ദേഹം മെൽബൺ സിറ്റിയിൽ ഉണ്ട്. പെർത് ഗ്ലോറി, അഡ്ലൈഡ് യുണൈറ്റഡ് എന്നീ ക്ലബുകൾക്കായും മുമ്പ് കളിച്ചിട്ടുണ്ട്. മുമ്പ് ഇംഗ്ലീഷ് ക്ലബായ ബ്ലാക്ബേൺ റൊവേഴ്സിനായും കളിച്ചിട്ടുണ്ട്. ഓസ്ട്രേലിയ അണ്ടർ 17ആയി പണ്ട് കളിച്ചിട്ടുള്ള താരം കൂടിയാണ്.

Previous articleഈ സീസണിൽ ഐ എസ് എല്ലിലേക്ക് പ്രൊമോഷൻ മാത്രം, റിലഗേഷൻ 2025ൽ മാത്രം
Next articleടോപ് ഓര്‍ഡര്‍ തകര്‍ന്നു, ടോപ് സ്കോറര്‍ ആയി ശ്രീകര്‍ ഭരത് ക്രീസിൽ, ഇന്ത്യയ്ക്ക് 8 വിക്കറ്റ് നഷ്ടം