ആറ് വിക്കറ്റുമായി ടിം സൗത്തി, റോറി ബേണ്‍സിന് ശതകം 275 റൺസിന് ഓൾഔട്ട് ആയി ഇംഗ്ലണ്ട്

Roryburns

ലോര്‍ഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ട് 275 റൺസിന് പുറത്തായി. ടിം സൗത്തിയുടെ ആറ് വിക്കറ്റ് നേട്ടമാണ് ഇംഗ്ലണ്ടിനെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടത്. 132 റൺസ് നേടി അവസാന വിക്കറ്റായി പുറത്തായ റോറി ബേൺസ് ആണ് ഇംഗ്ലണ്ടിനെ ഈ സ്കോറിലേക്ക് എത്തിച്ചത്. 103 റൺസിന്റെ ലീഡാണ് മത്സരത്തിൽ ന്യൂസിലാണ്ട് നേടിയത്.

കൈൽ ജാമിസൺ മൂന്ന് വിക്കറ്റ് നേടി. ഒല്ലി റോബിൻസണുമായി ബേൺസ് ഏഴാം വിക്കറ്റിൽ നേടിയ 63 റൺസ് ഇംഗ്ലണ്ടിനെ വലിയ തകര്‍ച്ചയിൽ നിന്ന് കരകയറ്റി. 42 റൺസാണ് തന്റെ അരങ്ങേറ്റ ഇന്നിംഗ്സിൽ റോബിൻസൺ നേടിയത്. അവസാന വിക്കറ്റിൽ ജെയിംസ് ആന്‍ഡേഴ്സണേ കൂട്ടുപിടിച്ച് ബേൺസ് 52 റൺസ് കൂടി നേടിയെങ്കിലും ടിം സൗത്തി താരത്തെ പുറത്താക്കി ഇംഗ്ലണ്ട് ഇന്നിംഗ്സിന് തിരശീലയിട്ടു.

Previous articleഡി ബ്രുയിന് മുഖത്ത് ശസ്ത്രക്രിയ
Next articleഷഹദത് ഹൊസൈന്റെ വിലക്ക് കുറച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്