ഡി ബ്രുയിന് മുഖത്ത് ശസ്ത്രക്രിയ

20210603 134023
Credit: Twitter
- Advertisement -

ബെൽജിയൻ താരം കെവിൻ ഡി ബ്രുയിൻ പരിക്ക് മാറാനായി ശസ്ത്രക്രിയ നടത്തി. മുഖത്ത് നടത്തിയ ചെറിയ ശസ്ത്രക്രിയ വിജയകരമായിരുന്നു എന്ന് ബെൽജിയം പരിശീലകൻ മാർട്ടിനെസ് പറഞ്ഞു. ശസ്ത്രക്രിയ അത്യാവശ്യമായിരുന്നു എന്നും ഇത് കാരണം ഡി ബ്രുയിന്റെ തിരിച്ചുവരവ് വൈകില്ല എന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച ഡി ബ്രുയിൻ ബെൽജിയത്തിനൊപ്പം പരിശീലനം ആരംഭിക്കും.

യൂറോ കപ്പിലെ ആദ്യ മത്സരത്തിൽ കെവിൻ ഡി ബ്രുയിൻ ഉണ്ടായേക്കില്ല എന്ന് തന്നെയാണ് സൂചന. ചെൽസിക്ക് എതിരായ ചാമ്പ്യൻസ് ലീഗ് ഫൈനലിന് ഇടയിലാണ് ഡി ബ്രുയിന് പരിക്കേറ്റത്. റുദിഗറുമായി കൂട്ടിയിടിച്ച് ഡി ബ്രുയിന്റെ മുഖത്താണ് പരിക്കേറ്റത്. ജൂൺ 12ന് റഷ്യക്ക് എതിരെയാണ് ബെൽജിയത്തിന്റെ ആദ്യ മത്സരം. ഡി ബ്രുയിൻ പ്രത്യേക മാസ്ക് ധരിച്ചാകും യൂറോ കപ്പിൽ കളിക്കുക

Advertisement