ഷഹദത് ഹൊസൈന്റെ വിലക്ക് കുറച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്

അഞ്ച് വര്‍ഷത്തെ വിലക്ക് നേരിട്ട ബംഗ്ലാദേശ് പേസ് ബൗളര്‍ ഷഹദത് ഹൊസൈന്റെ വിലക്ക് കുറച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. 18 മാസത്തെ വിലക്കിന് ശേഷം താരത്തിന് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുവാനുള്ള അവസരം ബംഗ്ലാദേശ് ബോര്‍ഡ് ഒരുക്കുകയായിരുന്നു. തന്റെ മാതാവിന്റെ ക്യാൻസര്‍ ചികിത്സയ്ക്ക് പണം കണ്ടെത്തുവാൻ തന്നെ ക്രിക്കറ്രിലേക്ക് മടങ്ങിയെത്തുവാൻ അനുവദിക്കണമെന്നായിരുന്നു ഷഹ്ദത്തിന്റെ ആവശ്യം.

ധാക്ക പ്രീമിയര്‍ ലീഗിൽ പാര്‍ടെക്സ് സ്പോര്‍ട്ടിംഗ് ക്ലബിന് വേണ്ടി കളിച്ച് താരം വീണ്ടും ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുകയും ചെയ്തിരുന്നു. 2015ൽ ആണ് ഷഹ്ദത്ത് അവസാനമായി ബംഗ്ലാദേശിന് വേണ്ടി കളിച്ചത്.

ആഭ്യന്തര ക്രിക്കറ്റിൽ അറാഫത്ത് സണ്ണിയെ മര്‍ദ്ദിച്ചതിനാണ് താരത്തിനെതിരെ ബംഗ്ലാദേശ് ബോര്‍ഡ് നടപടി സ്വീകരിച്ചത്.