6 ഓവറുകള്‍ ബാക്കി നില്‍ക്കെ ആറ് വിക്കറ്റ് വിജയവുമായി ദക്ഷിണാഫ്രിക്ക

പാക്കിസ്ഥാനെ 140 റണ്‍സില്‍ ഒതുക്കിയ ശേഷം ആ സ്കോര്‍ 14 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് ദക്ഷിണാഫ്രിക്ക. 30 പന്തില്‍ 54 റണ്‍സ് നേടിയ എയ്ഡന്‍ മാര്‍ക്രവും 21 പന്തില്‍ പുറത്താകാതെ 36 റണ്‍സ് നേടിയ ഹെയിന്‍റിച്ച് ക്ലാസ്സെനുമാണ് ദക്ഷിണാഫ്രിക്കന്‍ വിജയം ഒരുക്കിയത്.

10 പന്തില്‍ 20 റണ്‍സ് നേടിയ ജോര്‍ജ്ജ് ലിന്‍ഡേയും ദക്ഷിണാഫ്രിക്കന്‍ വിജയത്തില്‍ നിര്‍ണ്ണായക സംഭാവന നല്‍കി. പാക്കിസ്ഥാന് വേണ്ടി ഉസ്മാന്‍ ഖാദിര്‍ രണ്ട് വിക്കറ്റ് നേടി.