ഐപിഎലില്‍ 350 സിക്സുകള്‍ നേടി ക്രിസ് ഗെയില്‍

ഐപിഎലില്‍ 350 സിക്സ് തികച്ച് ക്രിസ് ഗെയില്‍. ഇന്ന് പഞ്ചാബ് കിംഗ്സിന് വേണ്ടി 28 പന്തില്‍ 40 റണ്‍സ് നേടിയ ഗെയില്‍ തന്റെ ഇന്നിംഗ്സില്‍ രണ്ട് സിക്സുകള്‍ നേടിയപ്പോളാണ് ഈ നേട്ടം സ്വന്തമാക്കിയത്. ആദ്യ സിക്സില്‍ 350 സിക്സ് പൂര്‍ത്തിയാക്കി ഗെയില്‍ മത്സരത്തില്‍ പിന്നീടൊരു സിക്സ് കൂടി നേടി തന്റെ അക്കൗണ്ടില്‍ 351 സിക്സുകള്‍ നേടുകയായിരുന്നു.

രണ്ടാം സ്ഥാനത്തുള്ള എബി ഡി വില്ലിയേഴ്സ് 237 സിക്സുകളുമായി ഏറെ പിന്നിലാണ്. എംഎസ് ധോണി(216), രോഹിത് ശര്‍മ്മ(214), വിരാട് കോഹ്‍ലി(201) എന്നിവരാണ് പട്ടികയിലുള്ള മറ്റു താരങ്ങള്‍.