49 റൺസ് വിജയവുമായി ദക്ഷിണാഫ്രിക്ക

Southafrica

ടി20 പരമ്പരയിലെ മൂന്നാം മത്സരവും വിജയിച്ച് ദക്ഷിണാഫ്രിക്ക. ഇന്ന് ആദ്യം ബാറ്റ് ചെയ്ത് 189 റൺസ് നേടിയ ശേഷം അയര്‍ലണ്ടിനെ 140/9 എന്ന നിലയിൽ പിടിച്ച് കെട്ടിയ ശേഷമാണ് ദക്ഷിണാഫ്രിക്ക 49 റൺസ് വിജയം നേടിയത്.

27 റൺസ് നേടിയ ആന്‍ഡ്രൂ ബാല്‍ബിര്‍ണേയും പുറത്താകാതെ 15 റൺസ് നേടിയ ക്രെയിഗ് യംഗും മാത്രമാണ് അയര്‍ലണ്ട് നിരയിൽ 20ന് മേലെയുള്ള സ്കോര്‍ നേടിയ താരങ്ങള്‍. ജോര്‍ജ്ജ് ലിന്‍ഡേ, ലിസാഡ് വില്യംസ്, വിയാന്‍ മുള്‍ഡര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് ദക്ഷിണാഫ്രിക്കയ്ക്കായി നേടി.

 

Previous articleജോബി ജസ്റ്റിൻ മോഹൻ ബഗാൻ വിട്ടു, ചെന്നൈയിനിലേക്ക് പോകുമെന്ന് സൂചന
Next articleഡിപായ്ക്ക് അരങ്ങേറ്റത്തിൽ ഗോൾ, ബാഴ്‌സലോണക്ക് വീണ്ടും വിജയം