ഡിപായ്ക്ക് അരങ്ങേറ്റത്തിൽ ഗോൾ, ബാഴ്‌സലോണക്ക് വീണ്ടും വിജയം

Img 20210725 003713

പ്രിസീസണിൽ ബാഴ്‌സലോണക്ക് മറ്റൊരു ഗംഭീര വിജയം.ഇന്ന് ജിറോണയെ നേരിട്ട ബാഴ്‌സലോണ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. ബാഴ്‌സലോണക്കായി അരങ്ങേറ്റം നടത്തിയ പുതിയ സൈനിംഗ് മെംഫിസ് ഡിപായ് ഇന്ന് ഗോൾ നേടുന്നതും ആരാധകർക്ക് കാണാൻ ആയി. ആദ്യ പകുതിയിൽ പികെയും റെയ് മിനാഹും ആണ് ബാഴ്‌സക്കായി ഗോൾ നേടിയത്. 21 ആം മിനുട്ടിൽ ഒരു പെനാൽറ്റിയിൽ നിന്നായിരുന്നു പികെയുടെ ഗോൾ. പിന്നാലെ 24ആം മിനുട്ടിൽ റെയ് മിനാജ് ഗോൾ നേടി. താരം കഴിഞ്ഞ മത്സരത്തിൽ ബാഴ്‌സക്കായി ഹാട്രിക്ക് നേടിയിരുന്നു. മിനാജ് പക്ഷജെ കളിക്കിടയിൽ തലക്ക് പരിക്കേറ്റ പുറത്തു പോയി.

സബ്ബായി എത്തിയാണ് ഡിപായ് ഗോൾ നേടിയത്. പെനാൽറ്റിയിൽ നിന്നായിരുന്നു ഡിപ്പായുടെ ഗോൾ. താരം ഫ്രീ ട്രാൻസ്ഫറിൽ ആണ് ബാഴ്‌സലോണയിലേക്ക് എത്തിയത്. ജിറോനക്ക് വേണ്ടി ഇന്ന് സൈസ് ആണ് ആശ്വാസ ഗോൾ നേടിയത്. അതും പെനാൽറ്റിയിൽ നിന്നായിരുന്നു. ഇനി ജൂലൈ 31ന് സ്റ്റുട്ഗടിന് എതിരെയാണ് ബാഴ്‌സലോണയുടെ അടുത്ത മത്സരം.

Previous article49 റൺസ് വിജയവുമായി ദക്ഷിണാഫ്രിക്ക
Next articleഗോകുലം താരം റോഷൻ സിംഗ് ട്രാവുവിൽ