സൗരവ് ഗാംഗുലിയുടെ കോവിഡ്-19 പരിശോധന ഫലം നെഗറ്റീവ്

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ബി.സി.സി.ഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയുടെ കോവിഡ്-19 പരിശോധന ഫലം നെഗറ്റീവായി. സൗരവ് ഗാംഗുലിയുടെ മൂത്ത സഹോദരൻ സ്നേഹാഷിഷ്‌ ഗാംഗുലിക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് സൗരവ് ഗാംഗുലി കഴിഞ്ഞ ഒരാഴ്ചയായി ഹോം ക്വറന്റൈനിൽ ആയിരുന്നു.

സൗരവ് ഗാംഗുലി തന്റെ അമ്മയോടും കുടുംബത്തോടും ഒപ്പം താമസിക്കുന്നതിനെ തുടർന്നാണ് മുൻകരുതൽ എന്ന നിലക്ക് സൗരവ് ഗാംഗുലി കോവിഡ്-19 ടെസ്റ്റ് നടത്തിയത്. തുടർന്ന് ഇന്ന് വൈകിട്ട് സൗരവ് ഗാംഗുലിയുടെ പരിശോധന ഫലം നെഗറ്റീവ് ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.  ഗാംഗുലിയുടെ സഹോദരൻ സ്നേഹാഷിഷ്‌ ഗാംഗുലി അടുത്ത ദിവസം തന്നെ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്യപെടുമെന്നാണ് കരുതപ്പെടുന്നത്.