ധോണിയേക്കാളും കോഹ്‌ലിയെക്കാളും തന്നെ കൂടുതൽ പിന്തുണച്ചത് ഗാംഗുലി : യുവരാജ് സിംഗ്

മഹേന്ദ്ര സിംഗ് ധോണിയേക്കാളും വിരാട് കോഹ്‌ലിയെക്കാളും തന്റെ കൂടുതൽ പിന്തുണച്ച മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയാണെന്ന് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്. 17 വർഷത്തെ നീണ്ട തന്റെ ക്രിക്കറ്റ് കരിയറിലെ മികച്ച ക്യാപ്റ്റൻ സൗരവ് ഗാംഗുലിയാണെന്നും യുവരാജ് സിംഗ് പറഞ്ഞു.

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിക്ക് കീഴിൽ 2011ൽ ലോകകപ്പ് കിരീടം നേടിയിട്ടുണ്ടെങ്കിലും ഒരു കളിക്കാരനെന്ന നിലയിൽ കൂടുതൽ നല്ല ഓർമ്മകൾ ഉള്ളത് സൗരവ് ഗാംഗുലിക്ക് കീഴിൽ ആണെന്നും യുവരാജ് സിംഗ് പറഞ്ഞു. 2011 ലോകകപ്പ് കിരീടം ഇന്ത്യ നേടിയപ്പോൾ യുവരാജ് സിംഗ് ആയിരുന്നു ടൂർണമെന്റിലെ താരം.

താൻ നേരിട്ട ഏറ്റവും മികച്ച ബൗളർ ശ്രീലങ്കൻ സ്പിന്നർ മുത്തയ്യ മുരളീധരൻ ആണെന്നും സച്ചിൻ ടെണ്ടുൽക്കർ പറഞ്ഞത് അനുസരിച്ച് മുരളീധരനെതിരെ സ്വീപ് ഷോട്ടുകൾക്ക് ശ്രമിച്ചപ്പോൾ കാര്യങ്ങൾ കൂടുതൽ എളുപ്പമായെന്നും യുവരാജ് സിംഗ് പറഞ്ഞു. മഗ്രാത്തിന്റെ പന്തുകളെ നേരിടാൻ ബുദ്ധിമുട്ടായിരുന്നെങ്കിലും അദ്ദേഹത്തെ താൻ കൂടുതൽ നേരിടേണ്ടി വന്നിട്ടില്ലെന്ന് യുവരാജ് സിംഗ് പറഞ്ഞു.

Previous article“നേരിട്ടതിൽ ഏറ്റവും വലിയ താരം മെസ്സി തന്നെ” – വാൻ ഡൈക്
Next article“മെസ്സിക്ക് പോലും നെയ്മറിന്റെ അത്ര കഴിവില്ല”