“മെസ്സിക്ക് പോലും നെയ്മറിന്റെ അത്ര കഴിവില്ല”

സ്കില്ലും മറ്റു കഴിവുകളും നോക്കിയാൽ ലോകത്ത് ഒരു താരത്തിനും നെയ്മറിന് അടുത്ത് വരെ എത്താൻ ആകില്ല എന്ന് ബ്രസീൽ ഇതിഹാസ താരം കഫു. നെയ്മറിന് പ്രകൃതി വഴി കിട്ടിയ കഴിവുകൾ ആണെന്നും കഫു പറഞ്ഞു. താൻ മെസ്സിയുടെ ഫാൻ ആണെന്നും എന്നാൽ മെസ്സിക്ക് പോലും നെയ്മറിന്റെ അത്ര കഴിവുകൾ ഇല്ലാ എന്നും കഫു പറഞ്ഞു.

എന്നാൽ ഇപ്പോഴും നെയ്മർ ബാലൻ ഡി ഓറിന് അടുത്ത് പോലും എത്താത്തതിനെ കുറിച്ച് ലഫു മൗനം പാലിച്ചു. ഇപ്പോൾ പി എസ് ജിയിൽ ഗംഭീര ഫോമിലാണ് നെയ്മർ കളിക്കുന്നത്. മികച്ച ടാലന്റ് ആണെങ്കിലും ഇടക്കിടെ വരുന്ന പരിക്കുകൾ ആണ് നെയ്മറിന്റെ കരിയറിന് എന്നും വിനയായിട്ടുള്ളത്.

Previous articleധോണിയേക്കാളും കോഹ്‌ലിയെക്കാളും തന്നെ കൂടുതൽ പിന്തുണച്ചത് ഗാംഗുലി : യുവരാജ് സിംഗ്
Next articleഅടുത്ത് ആഷസില്‍ ഓസ്ട്രേലിയയെ നയിക്കുവാന്‍ സ്മിത്തിന് സാധിക്കും