“നേരിട്ടതിൽ ഏറ്റവും വലിയ താരം മെസ്സി തന്നെ” – വാൻ ഡൈക്

ലിവർപൂളിന്റെ സ്റ്റാർ സെന്റർ ബാക്ക് വാൻ ഡൈക് താൻ നേരിട്ടതിൽ ഏറ്റവും വലിയ താരം ലയണൽ മെസ്സി തന്നെ ആണെന്ന് പറഞ്ഞു. അവസാന രണ്ടു സീസണുകളിലായി ലോകത്തെ തന്നെ ഏറ്റവും മികച്ച സെന്റർ ബാക്കായാണ് വാൻ ഡൈക് അറിയപ്പെടുന്നത്. ഇന്നലെ ട്വിറ്ററിൽ ആരാധകരുടെ ചോദ്യത്തിന് മറുപടി പറയവെ ആണ് മെസ്സി ആണ് താൻ നേരിട്ടതിൽ ഡിഫൻഡ് ചെയ്യാൻ ഏറ്റവും പ്രയാസമുള്ള താരം എന്ന് സമ്മതിച്ചത്.

കഴിഞ്ഞ സീസൺ ചാമ്പ്യൻസ് ലീഗിൽ ലിവർപൂളും ബാഴ്സലോണയും തമ്മിൽ കളിക്കുന്ന സമയത്ത് വാൻ ഡൈകും മെസ്സിയും നേർക്കുനേർ വന്നിരുന്നു. ആദ്യ പാദത്തിൽ മെസ്സിയുടെ താണ്ഡവം കണ്ടു എങ്കിലും രണ്ടാം പാദത്തിൽ മെസ്സിയെയും സംഘത്തെയും പിടിച്ചു നിർത്താൻ വാൻ ഡൈകിനും ലിവർപൂളിനും ആയിരുന്നു. മെസ്സി ആണ് ഡിഫൻഡ് ചെയ്യാൻ കഷ്ടമുള്ള താരം എന്ന് പറഞ്ഞ വാൻ ഡൈക് മാഞ്ചസ്റ്റർ സിറ്റിയുടെ അഗ്വേറൊയെ മാർക്ക് ചെയ്യൽ കസ്ഗ്ടമാണെന്നും പറഞ്ഞു.

Previous articleഇന്ത്യന്‍ താരങ്ങള്‍ മാത്രം അടങ്ങിയ ചുരുക്കിയ ഐപിഎല്‍ സാധ്യത തേടാവുന്നതാണ്
Next articleധോണിയേക്കാളും കോഹ്‌ലിയെക്കാളും തന്നെ കൂടുതൽ പിന്തുണച്ചത് ഗാംഗുലി : യുവരാജ് സിംഗ്