തന്റെ കരിയറിന്റെ തുടക്കത്തിൽ സൗരവ് ഗാംഗുലിയുടെ പിന്തുണ നിര്‍ണ്ണായകമായിരുന്നെന്ന് ഹർഭജൻ സിങ്

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

തന്റെ കരിയറിന്റെ തുടക്കത്തിൽ സൗരവ് ഗാംഗുലി തനിക്ക് നൽകിയ പിന്തുണ വളരെയധികം നിർണായകമായിരുന്നെന്ന് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. കഴിഞ്ഞ ദിവസം ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ സംസാരിക്കുകയായിരുന്നു ഹർഭജൻ സിങ്. സൗരവ് ഗാംഗുലി തനിക്ക് അന്ന് അത്തരത്തിൽ ഒരു പിന്തുണ നൽകിയില്ലായിരുന്നെങ്കിൽ താൻ ഈ നിലയിൽ എത്തില്ലായിരുന്നെന്നും ഹർഭജൻ സിങ് പറഞ്ഞു.

സൗരവ് ഗാംഗുലിയുടെ കീഴിൽ ഇന്ത്യക്ക് വേണ്ടി 118 മത്സരങ്ങൾ കളിച്ച താരമാണ് ഹർഭജൻ സിങ്. തന്റെ കരിയറിൽ തനിക്ക് മികച്ച പിന്തുണ നൽകിയ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിക്കും ഹർഭജൻ സിങ് തന്റെ നന്ദി അറിയിച്ചു. ധോണിക്ക് കീഴിലാണ് ഹർഭജൻ സിങ് 2007ലെ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും സ്വന്തമാക്കിയത്.