വിരാട് കോഹ്‌ലി മികച്ച ക്യാപ്റ്റനും ലീഡറും ആണെന്ന് രാഹുൽ ദ്രാവിഡ്

Rahul Dravid Virat Kohli Test

ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലി മികച്ച ക്യാപ്റ്റനും ലീഡറും ആണെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രാഹുൽ ദ്രാവിഡ്. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് നാളെ നടക്കാനിരിക്കെയാണ് രാഹുൽ ദ്രാവിഡിന്റെ പ്രതികരണം. ടെസ്റ്റ് ക്രിക്കറ്റിന്റെ ഒരുപാട് സ്നേഹിക്കുന്ന ചുരുക്കം താരങ്ങളിൽ ഒരാളാണ് വിരാട് കോഹ്‌ലി എന്നും രാഹുൽ ദ്രാവിഡ് പറഞ്ഞു.

ടെസ്റ്റിൽ ഇന്ത്യയെ ഏറ്റവും കൂടുതൽ ജയത്തിലേക്ക് നയിച്ച ക്യാപ്റ്റൻ കൂടിയാണ് വിരാട് കോഹ്‌ലി. ടെസ്റ്റിൽ 66 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച വിരാട് കോഹ്‌ലി 39 മത്സരങ്ങളിൽ ഇന്ത്യക്ക് ജയം നേടി കൊടുത്തിട്ടുണ്ട്. 2016ൽ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തതിന് ശേഷം വിരാട് കോഹ്‌ലി ഓസ്ട്രേലിയ, വെസ്റ്റിൻഡീസ്, ശ്രീലങ്ക എന്നിവിടങ്ങളിൽ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയിട്ടുണ്ട്.

Previous articleതന്റെ കരിയറിന്റെ തുടക്കത്തിൽ സൗരവ് ഗാംഗുലിയുടെ പിന്തുണ നിര്‍ണ്ണായകമായിരുന്നെന്ന് ഹർഭജൻ സിങ്
Next articleഅവസാന പന്തിൽ പാക്കിസ്ഥാന് വിജയം