ബി.സി.സി.ഐ പ്രസിഡന്റായി സൗരവ് ഗാംഗുലിയുടെ കാലാവധി ഇന്ന് കഴിയും

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ബി.സി.സി.ഐ പ്രസിഡന്റായി സൗരവ് ഗാംഗുലിയുടെ കാലാവധി ഇന്ന് കഴിയും. കഴിഞ്ഞ ഒക്ടോബറിലാണ് ബി.സി.സി.ഐ പ്രസിഡന്റായി സൗരവ് ഗാംഗുലിയെ തിരഞ്ഞെടുത്തത്. ബി.സി.സി.ഐ ഭാരവാഹിയായി സൗരവ് ഗാംഗുലി 6 വർഷം പൂർത്തിയാക്കിയിരുന്നു. ഇതേ തുടർന്നാണ് കാലാവധി ഒഴിയാൻ സൗരവ് ഗാംഗുലി നിർബന്ധിതനാവുന്നത്. ബി.സി.സി.ഐ നിയമപ്രകാരം ആറ് വർഷം ബി.സി.സി.ഐ ഭാരവാഹിയായി പ്രവർത്തിച്ചാൽ തുടർന്ന് മൂന്ന് വർഷം ബി.സി.സി.ഐ ഭാരവാഹിത്വത്തിൽ നിന്ന വിട്ടുനിൽക്കണം. ബി.സി.സി.ഐ പ്രസിഡന്റായി പ്രവർത്തിക്കുന്നതിന് മുൻപ് സൗരവ് ഗാംഗുലി ബംഗാൾ ക്രിക്കറ്റ് അസോസിയേഷനിൽ പ്രവർത്തിച്ചിരുന്നു.

എന്നാൽ ഈ നിയമത്തിൽ മാറ്റം ആവശ്യപ്പെട്ട് ബി.സി.സി.ഐ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ബുധനാഴ്ച കേസ് പരിഗണിച്ച സുപ്രീം കോടതി രണ്ട് ആഴ്ചത്തേക്ക് കേസ് മാറ്റിവച്ചിരുന്നു. നിലവിൽ ബി.സി.സി.ഐ സെക്രട്ടറി ജെ ഷായുടെ കാലാവധിയും കഴിഞ്ഞ മെയ് മാസത്തിൽ അവസാനിച്ചിരുന്നു. സുപ്രീം കോടതിൽ നിന്ന് അനുകൂല നിലപാട് ഉണ്ടാവുമെന്നാണ് സൗരവ് ഗാംഗുലിയും ബി.സി.സി.ഐയും പ്രതീക്ഷിക്കുന്നത്.