മാറ്റിവെച്ച ടെസ്റ്റ് മത്സരം പരമ്പരയുടെ ഭാഗമായി നടത്തുമെന്ന് സൗരവ് ഗാംഗുലി

Sourav Ganguly India

ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ മാറ്റി വെച്ച അഞ്ചാം മത്സരം ഈ പരമ്പരയുടെ ഭാഗമായി നടത്തുമെന്ന് സൗരവ് ഗാംഗുലി. അടുത്ത വർഷം മാറ്റിവെച്ച ടെസ്റ്റ് നടക്കുമ്പോൾ ഈ പരമ്പരയുടെ ഭാഗമായി നടത്താനാണ് ശ്രമമെന്നും സൗരവ് ഗാംഗുലി പറഞ്ഞു. 2007ന് ശേഷം ഇംഗ്ലണ്ടിൽ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് വിജയമാവും ഇതെന്നും സൗരവ് ഗാംഗുലി പറഞ്ഞു. പരമ്പരയിൽ ഇന്ത്യ 2-1ന് മുൻപിൽ നിൽക്കെയാണ് ഇന്ത്യൻ ക്യാമ്പിലെ കൊറോണ വൈറസ് ബാധമൂലം അവസാന ടെസ്റ്റ് റദ്ദാക്കിയത്.

ഇന്ത്യൻ ക്യാമ്പിൽ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തതോടെ താരങ്ങൾ എല്ലാം ഭയപ്പെട്ടെന്നും അതാണ് ടെസ്റ്റ് മത്സരം മാറ്റിവെക്കാൻ തീരുമാനിച്ചതെന്നും സൗരവ് ഗാംഗുലി പറഞ്ഞു. ഫിസിയോ യോഗേഷ് പർമാറുമായി എല്ലാവരും അടുത്ത ഇടപഴകിയിരുന്നെന്നും അത്കൊണ്ട് താരങ്ങൾ കളിക്കാൻ വിസമ്മതിച്ചതിന് അവരെ കുറ്റം പറയാൻ കഴിയില്ലെന്നും സൗരവ് ഗാംഗുലി പറഞ്ഞു.

Previous articleടി20 ലോകകപ്പിന് ശേഷം വിരാട് കോഹ്‌ലി ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന് സൂചനകൾ
Next articleമലയാളി ഗോൾ കീപ്പർ മിർഷാദ് ഇനി നോർത്ത് ഈസ്റ്റിൽ