മലയാളി ഗോൾ കീപ്പർ മിർഷാദ് ഇനി നോർത്ത് ഈസ്റ്റിൽ

20210913 121019

മലയാളി ഗോൾ കീപ്പറായ മിർഷാദ് ഇനി നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ കളിക്കും. താരം ഈസ്റ്റ് ബംഗാളിൽ തുടരും എന്നാണ് കരുതിയിരുന്നത്. 2017 മുതൽ ഈസ്റ്റ് ബംഗാളിന് ഒപ്പം തന്നെയുള്ള താരമാണ് മിർഷാദ്. ഇപ്പോൾ നോർത്ത് ഈസ്റ്റിൽ രണ്ടു വർഷത്തെ കരാറാണ് താരം ഒപ്പുവെച്ചത്. മുമ്പ് ഗോകുലത്തിന്റെ ആദ്യ സീസണിൽ ഗോകുലം എഫ് സിക്ക് ഒപ്പവും മിർഷാദ് ഉണ്ടായിരുന്നു. കഴിഞ്ഞ സീസണിൽ താരം ഐ എസ് എല്ലിൽ അരങ്ങേറ്റം നടത്തിയിരുന്നു.

കാസർഗോഡ് ബംഗളം സ്വദേശിയാണ് മിർഷാദ്. മുൻ സംസ്ഥാന അണ്ടർ 21 ടീമിൽ കേരളത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഗോവൻ ക്ലബായ ബർദേഴ്സ് എഫ് സിയിലും താരം കളിച്ചിട്ടുണ്ട്.

Previous articleമാറ്റിവെച്ച ടെസ്റ്റ് മത്സരം പരമ്പരയുടെ ഭാഗമായി നടത്തുമെന്ന് സൗരവ് ഗാംഗുലി
Next articleഐ എസ് എൽ ഫിക്സ്ചർ എത്തി, നവംബർ 19ന് തുടക്കം