ഇന്ത്യയ്ക്കെതിരെയുള്ള സ്ലോ ഓവര്‍ റേറ്റ് ആണ് ഓസ്ട്രേലിയയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സാധ്യതകളെ ഇല്ലാതാക്കിയത് – ജസ്റ്റിന്‍ ലാംഗര്‍

Justinlanger

ഇന്ത്യയ്ക്കെതിരെ നടന്ന ബോക്സിംഗ് ഡേ ടെസ്റ്റിലെ മോശം ഓവര്‍ റേറ്റ് ആണ് ടീമിന്റെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സാധ്യതകളെ ബാധിച്ചതെന്ന് പറഞ്ഞ് ഓസ്ട്രേലിയയുടെ മുഖ്യ കോച്ച് ജസ്റ്റിന്‍ ലാംഗര്‍. രണ്ട് ഓവറുകള്‍ കുറവ് എറിഞ്ഞതിന് ടീമിന് നഷ്ടമായത് 4 പോയിന്റാണ്.

അതില്ലായിരുന്നുവെങ്കില്‍ പോയിന്റ് പട്ടികയില്‍ ഇന്ത്യയ്ക്ക് പുറകിലായി ടീമിന് രണ്ടാം സ്ഥാനം നേടുവാനാകുമായിരുന്നു. എന്നാല്‍ ഓസ്ട്രേലിയയെക്കാള്‍ വെറും 0.3 ശതമാനം മുന്നിലെത്തിയ ന്യൂസിലാണ്ട് ഫൈനലിന് യോഗ്യത നേടുകയായിരുന്നു.

ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര ചെയ്ത് അവിടെ അനുകൂല ഫലം നേടിയെങ്കിലും ടീമിന് ഫൈനലിന് യോഗ്യത നേടുവാന്‍ അവസരമുണ്ടായിരുന്നുവെങ്കിലും ദക്ഷിണാഫ്രിക്കയിലെ കോവിഡ് സാഹചര്യങ്ങള്‍ പരിഗണിച്ച് പരമ്പര മാറ്റി വയ്ക്കുവാന്‍ ക്രിക്കറ്റ് ഓസ്ട്രേലിയ തീരുമാനിക്കുകയായിരുന്നു.