ന്യൂസിലാണ്ട് പര്യടനത്തില്‍ ബംഗ്ലാദേശ് സ്ക്വാഡിനൊപ്പം വെട്ടോറിയെത്തും

ന്യൂസിലാണ്ടില്‍ വൈറ്റ് ബോള്‍ ക്രിക്കറ്റ് പര്യടനത്തിനായി എത്തിയ ബംഗ്ലാദേശിന് വെട്ടോറിയുടെ സേവനം ലഭ്യമാകും. ടീമിന്റെ സ്പിന്‍ ബൗളിംഗ് കണ്‍സള്‍ട്ടന്റ് ആയ വെട്ടോറിയ്ക്ക് ബംഗ്ലാദേശുമായി നൂറ് ദിവസത്തെ കരാര്‍ ആണുള്ളത്. അതില്‍ ഇനി ബാക്കി 40 ദിവസം ആണുള്ളത്. ബംഗ്ലാദേശില്‍ കളിക്കാനെത്തിയ വിന്‍ഡീസ് ടീമിനെതിരെയുള്ള മത്സരങ്ങളില്‍ കോച്ചിംഗ് സഹായത്തിനായി വെട്ടോറിയ്ക്ക് കോവിഡ് നിയന്ത്രണങ്ങള്‍ കാരണം എത്തുവാന്‍ സാധിച്ചിരുന്നില്ല.

ക്യൂന്‍സ്ടൗണില്‍ വെട്ടോറി ടീമിനൊപ്പം ചേരുമെന്നും 20 ദിവസം ടീമിലെ സ്പിന്നര്‍മാര്‍ക്കൊപ്പം പ്രവര്‍ത്തിക്കുമെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ അക്രം ഖാന്‍ വ്യക്തമാക്കിയത്.

തങ്ങളുടെ നാലാം കോവിഡ് പരിശോധനയും നെഗറ്റീവ് ആയതോടെ ബംഗ്ലാദേശ് സ്ക്വാ‍ഡ് ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിന്ന് ക്യൂന്‍ടൗണിലേക്ക് നാളെ യാത്രയാകും എന്നാണ് അറിയുന്നത്.

Previous articleഇന്ത്യയ്ക്കെതിരെയുള്ള സ്ലോ ഓവര്‍ റേറ്റ് ആണ് ഓസ്ട്രേലിയയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സാധ്യതകളെ ഇല്ലാതാക്കിയത് – ജസ്റ്റിന്‍ ലാംഗര്‍
Next articleരാഹുല്‍ ചഹാറിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തുവാന്‍ സാധ്യത