റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് ഉള്ള ലീഡ് വർധിപ്പിച്ച് സൂര്യകുമാർ

മികച്ച ഫോമിലുള്ള ഇന്ത്യൻ ബാറ്റർ സൂര്യകുമാർ യാദവ് റ്റി20 ബാറ്റിംഗ് റാങ്കിങിലെ തന്റെ ഒന്നാം സ്ഥാനം ഒന്നുകൂടെ ഉറപ്പിച്ചു. യാദവ് ടി20 ലോകകപ്പിൽ ഇതുവ്രെ അഞ്ച് മത്സരങ്ങളിൽ നിന്ന് 200നു മുകളിലുള്ള സ്ട്രൈക്ക് റേറ്റിൽ 225 റൺസ് നേടിയിട്ടുണ്ട്. അത് താരത്തിന്റെ റേറ്റിങ് പോയിന്റ് വർധിപ്പിച്ചിരിക്കുകയാ‌ണ്. കരിയറിലെ ഉയർന്ന റേറ്റിംഗ് 869 പോയിന്റിൽ ആണ് സൂര്യകുമാർ പുതിയ റാങ്കിംഗിൽ ഉള്ളത്. കഴിഞ്ഞ ആഴ്ച തന്നെ സ്കൈ റാങ്കിംഗിൽ ഒന്നാമത് എത്തിയിരുന്നു.

Picsart 22 11 07 02 03 45 579

രണ്ടാം സ്ഥാനത്തുള്ള പാകിസ്ഥാന്റെ മുഹമ്മദ് റിസ്വാനേക്കാൾ 39 പോയിന്റ് മുന്നിൽ ആണ് ഇപ്പോൾ സ്കൈ ഉള്ളത്. കോൺവേ ആണ് റാങ്കിംഗിൽ മൂന്നാമത് ഉള്ളത്.

ബംഗ്ലാദേശിനും സിംബാബ്‌വെയ്‌ക്കുമെതിരായ അർധ സെഞ്ച്വറികൾക്ക് പിന്നാൽദ് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കെ എൽ രാഹുൽ അഞ്ച് സ്ഥാനങ്ങൾ ഉയർന്ന് 16-ാം സ്ഥാനത്തെത്തി. വിരാട് കോഹ്‌ലിയും ക്യാപ്റ്റൻ രോഹിത് ശർമയും യഥാക്രമം 11, 18 സ്ഥാനങ്ങളിലും ഉണ്ട്.