ഇംഗ്ലണ്ടിനെതിരെ റിഷഭ് പന്ത് തന്നെ കളിക്കണം എന്ന് രവി ശാസ്ത്രി

ഇംഗ്ലണ്ടിന് എതിരായ സെമി ഫൈനലിൽ ഇടംകയ്യനായ റിഷഭ് പന്തിനെ കളിപ്പിക്കുന്നത് ആകും ഇന്ത്യക്ക് നല്ലത് എന്ന് മുൻ കോച്ച് രവി ശാസ്ത്രി. ദിനേശ് കാർത്തുക് ഒരു മികച്ച ടീം കളിക്കാരനാണ്. എന്നാൽ ഇംഗ്ലണ്ടിനെതിരെയോ ന്യൂസിലാൻഡിനെതിരെയോ ഒരു കളി വരുമ്പോൾ, അവരുടെ ആക്രമണം കാണുമ്പോൾ, ആ ആക്രമണത്തെ തകർക്കാൻ കഴിയുന്നതും മാച്ച് വിന്നറാകാനും കഴിയുന്നതായ ഒരു ഇടംകയ്യൻ നിങ്ങൾക്ക് ആവശ്യമാണെന്ന് ഞാൻ കരുതുന്നു. പന്തിനെ കുറിച്ച് രവി ശാസ്ത്രി പറഞ്ഞു.

Picsart 22 11 09 13 23 14 317

ഇംഗ്ലണ്ടിനെതിരെ പന്ത് മുമ്പ് മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളത്. അടുത്തിടെ ഇംഗ്ലണ്ടിനെതിരായ ഒരു ഏകദിന മത്സരത്തിൽ അദ്ദേഹം ഇന്ത്യയ്ർ വിജയിപ്പിക്കുകയും ചെയ്തു. പന്തിനെ കളിപ്പിക്കാനെ ഞാൻ പറയൂ. ഒരു എക്സ് ഫാകടർ പന്ത് ഇന്ത്യക്ക് നൽകും എന്നും ശാസ്ത്രി പറഞ്ഞു.

നിങ്ങൾ അഡ്‌ലെയ്ഡിൽ കളിക്കുമ്പോൾ ചെറിയ ബൗണ്ടറി ആണ് സ്ക്വയറിൽ. ഇതും പന്തിന് മുൻതൂക്കം നൽകുന്നു. ഇടംകയ്യൻമാരുടെയും വലംകൈയ്യൻമാരുടെയും വൈവിധ്യമാർന്ന ആക്രമണം ആണ് ബാറ്റിംഗ് നിരയിൽ വേണ്ടത് എന്നും പന്ത് ഉണ്ടെങ്കിൽ 3-
4 വിക്കറ്റുകൾ നഷ്ടപ്പെട്ടാലും ഒരു ഗെയിം ജയിക്കാനും ഇന്ത്യക്ക് കഴിയും എന്നും ശാസ്ത്രി പറഞ്ഞു.