ടെസ്റ്റ് നെഗറ്റീവായ ആറ് താരങ്ങള്‍ ഉടന്‍ പാക്കിസ്ഥാന്‍ ടീമിലെത്തും

Photo: Twitter/@ICC
- Advertisement -

ആദ്യം പോസിറ്റീവെങ്കിലും രണ്ടാമത്തെ ടെസ്റ്റില്‍ നെഗറ്റീവായ ആറ് പാക്കിസ്ഥാന്‍ താരങ്ങള്‍ ഇംഗ്ലണ്ടിലേക്ക് ഉടന്‍ യാത്രയാകുമെന്ന് അറിയിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. മുഹമ്മദ് ഫഹീസ്, ഷദബ് ഖാന്‍, ഫകര്‍ സമന്‍, വഹാബ് റിയാസ്, മുഹമ്മദ് ഹസ്നൈന്‍, മുഹമ്മദ് റിസ്വാന്‍ എന്നിവരാണ് നെഗറ്റീവായി മാറിയത്. ഇവര്‍ ഉടന്‍ തന്നെ ഇംഗ്ലണ്ടിലുള്ള പാക്കിസ്ഥാന്‍ സ്ക്വാഡിനൊപ്പം ചേരുമെന്നാണ് അറിയുന്നത്.

പത്തോളം താരങ്ങളാണ് ആദ്യം കോവിഡ് പോസിറ്റീവായി തിരിച്ചറിഞ്ഞതില്‍ അവരില്‍ 6 പേര്‍ ഇപ്പോള്‍ നെഗറ്റീവാണെന്ന് കണ്ടെത്തുകയായിരുന്നു. ബാക്കി 20 അംഗ സംഘം കഴിഞ്ഞ ഞായറാഴ്ച ഇംഗ്ലണ്ടിലേക്ക് യാത്രയാകുകയായിരുന്നു. സ്ക്വാഡിലേക്ക് മൂസ ഖാനെയും റൊഹൈല്‍ നസീറിനെയും ഉള്‍പ്പെടുത്തുകയായിരുന്നു പാക്കിസ്ഥാന്‍.

Advertisement