ബുംറയ്ക്ക് പകരം സിറാജ് ദക്ഷിണാഫ്രിക്കന്‍ പരമ്പരയിൽ കളിക്കും

പരിക്കേറ്റ ജസ്പ്രീത് ബുംറയ്ക്ക് പകരം ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടി20 പരമ്പരയിൽ മൊഹമ്മദ് സിറാജിനെ ഉള്‍പ്പെടുത്തിയതായി അറിയിച്ച് ബിസിസിഐ. ബുംറ പുറംവേദന കാരണം ആദ്യ മത്സരത്തിൽ കളിക്കില്ലെന്ന് അറിയിച്ച ടീം മാനേജ്മെന്റ് പിന്നീട് താരം ലോകകപ്പിനും ഉണ്ടാകുവാന്‍ സാധ്യതയില്ലെന്ന സൂചനയാണ് നൽകിയത്.

ബുംറയുടെ പരിക്ക് മാറുവാൻ നാല് മുതൽ ആറ് മാസം വരെ സമയം ആവശ്യമായി വരും എന്നതിനാൽ തന്നെ ബുംറ ലോകകപ്പ് കളിക്കുവാന്‍ സാധ്യതയില്ല. ഐപിഎൽ 2022ൽ കാര്യമായ പ്രകടനം പുറത്തെടുക്കുവാന്‍ കഴിയാതെ പോയ സിറാജ് അവസാനമായി ടി20 കളിച്ചത് 2022 ശ്രീലങ്കയ്ക്കെതിരെയാണ്.

സിംബാബ്‍വേയിൽ ഏകദിന പരമ്പരയിൽ സിറാജ് മികച്ച പ്രകടനം ആണ് നടത്തിയത്.