മിലിറ്റാവോയ്ക്കും ഒരു ബില്യൺ റിലീസ് ക്ലോസ്

റയൽ മാഡ്രിഡിന്റെ ഡിഫൻഡറായ എഡെർ മിലിറ്റാവോ ക്ലബിൽ ഉടൻ പുതിയ കരാർ ഒപ്പുവെക്കും. മിലിറ്റാവോയുമായുള്ള കരാർ ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും താരം ഉടൻ ദീർഘകാലം കരാർ ഒപ്പുവെക്കും എന്നും ഫബ്രിസിയോ റിപ്പോർട്ട് ചെയ്യുന്നു.

ബ്രസീലിയൻ ഡിഫൻഡറായ എഡർ മിലിറ്റാവോ 2019ൽ ആയിരുന്നു റയലിൽ എത്തിയത്. പോർച്ചുഗീസ് ക്ലബായ പോർട്ടോയിൽ നിന്നായിരുന്നു മാഡ്രിഡിലേക്ക് താരം എത്തിയത്.

മിലിറ്റാവോ 143550

50 മില്യൺ തുകയ്ക്കായിരുന്നു അന്ന് എഡർ റയലിൽ എത്തിയത്. റയൽ സ്വന്തമാക്കിയിരിക്കുന്നത്. 24 കാരനായ താരത്തിന് ഇപ്പോൾ 2025വരെയുള്ള കരാർ ഇപ്പോൾ റയലിൽ ഉണ്ട്‌ എങ്കിലും വേതനം കൂട്ടിയുള്ള ദീർഘകാല കരാർ എഡർ നൽകും. 2028വരെയുള്ള കരാറും ഒപ്പം 1ബില്യൺ റിലീസ് ക്ലോസും ക്ലബ് വെക്കും.

സാവോ പോളോയിലൂടെ വളർന്നു വന്ന താരം 2018ൽ ആയിരുന്നു പോർട്ടോയിൽ എത്തിയത്. സെന്റർ ബാക്ക് ആണെങ്കിലും റൈറ്റ് ബാക്ക്, ഡിഫൻസീവ് മിഡ്ഫീൽഡർ എന്നീ പൊസിഷനിലും കളിക്കാൻ ഈ താരത്തിനാകും. ബ്രസീൽ രാജ്യാന്തര ടീമിനു വേണ്ടിയും എഡർ കളിക്കുന്നുണ്ട്.