ബുംറയില്ലെങ്കിൽ ആര്, സിറാജിന് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍

ജസ്പ്രീത് ബുംറ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിൽ നിന്ന് പുറത്ത് പോകുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ആരാകും താരത്തിന് പകരം ടീമിലെത്തുക എന്ന ചോദ്യം ഉയര്‍ന്ന് വന്നിരിക്കുകയാണ്. സ്വാഭാവികമായി ഇന്ത്യയുടെ സ്റ്റാന്‍ഡ് ബൈ അംഗങ്ങളായ മൊഹമ്മദ് ഷമിയും ദീപക് ചഹാറും ആണ് എത്തേണ്ടതെങ്കിലും സെലക്ടര്‍മാര്‍ പകരക്കാരനായി മൊഹമ്മദ് സിറാജിനെ പ്രഖ്യാപിക്കുമെന്നാണ് ലഭിയ്ക്കുന്ന വിവരം.

രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരികെ എത്തിയ ബുംറ ഏതാനും ടി20 മത്സരങ്ങളിൽ കളിച്ചുവെങ്കിലും പിന്നീട് വീണ്ടും പരിക്കിന്റെ പിടിയിലാകുകയായിരുന്നു. ഷമി, ചഹാര്‍, സിറാജ് എന്നിവരിൽ നിന്ന് ഒരാള്‍ ഇന്ത്യയുടെ പ്രധാന സ്ക്വാഡിലേക്ക് എത്തുമെന്ന് ഉറപ്പാണ്.

സിറാജിന് ആദ്യ സ്ക്വാഡിൽ ഇടം ഇല്ലെങ്കിൽ താരത്തെ സ്റ്റാന്‍ഡ് ബൈ താരങ്ങളിൽ ഉള്‍പ്പെടുത്തും. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള പ്രകടനങ്ങള്‍ ദീപക് ചഹാറിനെ തുണയ്ക്കുവാനും സാധ്യതയുണ്ട്.