അഡിലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇനിയും സാധ്യത – ചേതേശ്വര്‍ പുജാര

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

അഡിലെയ്ഡ് ടെസ്റ്റിന്റെ ആദ്യ ദിവസം വ്യക്തമായ ആധിപത്യം നേടുവാന്‍ സാധിക്കാതെ പോയെങ്കിലും ടീമിന്റെ സാധ്യത നിലനില്‍ക്കുന്നുവെന്ന് പറഞ്ഞ് ചേതേശ്വര്‍ പുജാര. വിരാട് കോഹ്‍ലിയുടെ മികവില്‍ ആദ്യ ദിവസം ഇന്ത്യ മേല്‍ക്കൈ നേടുമെന്ന് ഒരു ഘട്ടത്തില്‍ തോന്നിപ്പിച്ചുവെങ്കിലും രഹാനെയുടെ പിഴവില്‍ കോഹ്‍ലി റണ്ണൗട്ടായതോടെ മത്സരത്തിന്റെ ആദ്യ ദിവസം ഇന്ത്യ 233/6 എന്ന നിലയില്‍ അവസാനിക്കുകയായിരുന്നു.

രഹാനെയും(43) പുജാരയും(42) റണ്‍സ് കണ്ടെത്തിയെങ്കിലും വലിയ സ്കോറിലേക്ക് തങ്ങളുടെ ഇന്നിംഗ്സിനെ മാറ്റുവാന്‍ അവര്‍ക്ക് സാധിച്ചില്ല. ഒരു ഘട്ടത്തില്‍ 188/3 എന്ന നിലയില്‍ കോഹ്‍ലിയും രഹാനെയും ഇന്ത്യയ്ക്ക് മികച്ച സ്കോര്‍ നല്‍കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും കോഹ്‍ലിയുടെ റണ്ണൗട്ട് കാര്യങ്ങള്‍ മാറ്റി മറിച്ചു.

തങ്ങളുടെ ആറ് വിക്കറ്റ് മാത്രമേ നഷ്ടമായുള്ളുവെന്നും ഇനിയും അശ്വിനും സാഹയും ബാറ്റ് ചെയ്യാനുണ്ടെന്നും ലോവര്‍ ഓര്‍ഡറും ബാറ്റ് വീശി ടീമിനെ 300നടുത്ത സ്കോറിലേക്ക് എത്തിയ്ക്കുമെന്നും പ്രതീക്ഷിക്കുന്നതായി ചേതേശ്വര്‍ പുജാര വ്യക്തമാക്കി.

വിരാടിനെയും രഹാനെയെയും നഷ്ടമായത് ഇന്ത്യയുടെ മേധാവിത്വം നഷ്ടപ്പെടുത്തി എന്നത് സമ്മതിയ്ക്കുന്നു എന്നാല്‍ ഓസ്ട്രേലിയയ്ക്കൊപ്പം ഇന്ത്യയ്ക്കും അഡിലെയ്ഡ് ടെസ്റ്റില്‍ തുല്യ സാധ്യതയാണുള്ളതെന്ന് പുജാര സൂചിപ്പിച്ചു.