ടെസ്റ്റ് നേരത്തെ തുടങ്ങുന്നതിനെ അനുകൂലിച്ച് ഇംഗ്ലണ്ട് പരിശീലകൻ

വെളിച്ച കുറവ് മൂലം ഇംഗ്ലണ്ടും പാകിസ്ഥാനും തമ്മിലുള്ള രണ്ടാം ടെസ്റ്റിൽ സമയം നഷ്ട്ടപെട്ടതിന് പിന്നാലെ മൂന്നാം ടെസ്റ്റ് നേരത്തെ തുടങ്ങുന്നതിനെ അനുകൂലിച്ച് ഇംഗ്ലണ്ട് പരിശീലകൻ ക്രിസ് സിൽവർവുഡ്. ഇംഗ്ലണ്ടും പാകിസ്ഥാനും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ മഴയും വെളിച്ചക്കുറവും മൂലം അഞ്ച് ദിവസം കൊണ്ട് വെറും 134.3 ഓവറുകൾ മാത്രമാണ് എറിയനായത്.

തുടർന്നാണ് മത്സരങ്ങൾ നേരത്തെ തുടങ്ങുന്നതിനെ പിന്തുണച്ച് ഇംഗ്ലണ്ട് പരിശീലകൻ രംഗത്തെത്തിയത്. നേരത്തെ മത്സരങ്ങൾ തുടങ്ങുന്നത് കൂടുതൽ സമയം ലഭിക്കാൻ കാരണമാവുമെന്നും തന്റെ അഭിപ്രായത്തിൽ അത് മികച്ചൊരു തീരുമാനം ആണെന്നും ക്രിസ് സിൽവർവുഡ് പറഞ്ഞു. പരമ്പരയിലെ മൂന്നാമത്തെ മത്സരം വെള്ളിയാഴ്ചയാണ് തുടങ്ങുക. ആദ്യ ടെസ്റ്റ് മത്സരം ജയിച്ച ഇംഗ്ലണ്ട് മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 1-0ന് മുൻപിലാണ്.