“മെസ്സി ബാഴ്സലോണയിൽ തുടരണം എന്ന് ആഗ്രഹം” – കോമാൻ

- Advertisement -

ബാഴ്സലോണയുടെ ചുമതലയേറ്റെടുത്ത് ഡച്ച് പരിശീലകൻ റൊണാൾഡ് കോമാൻ താൻ മെസ്സിയുമായി ചർച്ചകൾ നടത്തും എന്ന് വ്യക്തമാക്കി. മെസ്സി ക്ലബ് തുടരണം എന്നാണ് തന്റെ ആഗ്രഹം. ഇതിനു വേണ്ടി മെസ്സിയുമായി സംസാരിക്കും. മെസ്സി ടീമിന്റെ ക്യാപ്റ്റ്നാണെന്നും അതുകൊണ്ട് തന്നെ അദ്ദേഹം ടീമിൽ തുടരുമെന്നാണ് തന്റെ വിശ്വാസം എന്നും കോമാൻ പറഞ്ഞു. മെസ്സി ബാഴ്സലോണ വിടും എന്ന അഭ്യൂഹങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ ആണ് കോമാൻ പ്രതികരിച്ചത്‌.

മെസ്സി ലോകത്തെ ഏറ്റവും മികച്ച താരമാണ്. അദ്ദേഹം ടീമിൽ ഉണ്ടെങ്കിൽ ഏതു മത്സരവും വിജയിക്കാൻ ആകും. അതുകൊണ്ട് തന്നെ മെസ്സിയെ നിലനിർത്തുക തന്റെയും ആവശ്യമാണ്. കോമാൻ പറഞ്ഞു. മെസ്സിക്ക് ഇനിയും ഒരു വർഷം ബാഴ്സലോണയിൽ കരാർ ബാക്കി ഉണ്ട് എന്നും അതുകൊണ്ട് തന്നെ ഇപ്പോഴും മെസ്സി ബാഴ്സലോണ താരമാണെന്നും അദ്ദേഹം പറഞ്ഞു. ബാഴ്സലോണ ഇതിഹാസം താരം കൂടിയായ കോമാൻ താൻ ബാഴ്സലോണയെ പ്രതാപത്തിലേക്ക് തിരികെ കൊണ്ട് വരും എന്ന് ഉറപ്പ് നൽകി. ബയേണെതിരെ ഉണ്ടാ പരാജയം വളരെ വേദനിപ്പിക്കുന്നതാണ് ഇനി അത്തരം റിസൾട്ടുകൾ ഉണ്ടാകില്ല എന്നും കോമാൻ പറഞ്ഞു.

Advertisement