ഡിയോങ്ങിന്റെ പൊസിഷൻ മാറ്റും എന്ന് കോമാൻ

- Advertisement -

ബാഴ്സലോണയുടെ ഡച്ച് മധ്യനിര താരം ഡിയോങ് ഇനി ഇതുവരെ കളിച്ച പൊസിഷനിൽ അല്ല ഉണ്ടാവുക എന്ന് പുതിയ പരിശീലകൻ കോമാൻ വ്യക്തമാക്കി. ഹോളണ്ട് ദേശീയ ടീമിനും ഒപ്പം മുമ്പ് അയാക്സിലും ഡിയീങ് കളിച്ച പൊസിഷനിലേക്ക് താരത്തെ മാറ്റും എന്ന് കോമാൻ പറഞ്ഞു. തന്റെ കീഴിൽ ഡിയോങ് കളിക്കുമ്പോൾ താരം ഡിഫൻസീവ് മിഡ്ഫീൽഡറായിരിക്കും എന്ന് കോമാൻ പറഞ്ഞു. കൂടുതൽ ഡിഫൻസിനോട് ചേർന്നാകും ഡിയോങ് കളിക്കുക എന്നും അദ്ദേഹം പറഞ്ഞു.

ഡിഫൻസീവ് റോളിൽ കളിക്കുമ്പോ ആണ് അയാക്സിലും ഹോളണ്ട് നിരയിൽ ഡിയോങ് കൂടുതൽ തിളങ്ങിയിട്ടുള്ളത്. പിറകിൽ നിന്ന് മനോഹരമായ ലോങ് ബോളുകൾ കളിക്കാനുള്ള കഴിവും ഡിയോങ്ങിനുണ്ട്. വാലവെർദെയ്ക്കും സെറ്റിയനും കീഴിൽ കൂടുതൽ അറ്റാക്കിംഗ് ചുമതലകൾ ഡിയോങ്ങിന് ഏറ്റെടുക്കേണ്ടി വന്നിരുന്നു. ഈ കഴിഞ്ഞ സീസൺ ഡിയോങ്ങിന് നല്ലതായിരുന്നു എന്നും ഏറെ ഫുട്ബോൾ കളിക്കാൻ കഴിഞ്ഞു എന്നത് തന്നെ നേട്ടമാണെന്നും കോമാൻ പറഞ്ഞു.

Advertisement