ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ച് ജോ റൂട്ടും ഡൊമിനിക് സിബ്ലേയും

Englandind
- Advertisement -

ചെന്നൈ ടെസ്റ്റില്‍ ഇംഗ്ലണ്ട് മികച്ച നിലയില്‍. ആദ്യ സെഷന്റെ അവസാനത്തില്‍ രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും രണ്ടാം സെഷനില്‍ ഇംഗ്ലണ്ട് മികച്ച രീതിയില്‍ ഇന്ത്യന്‍ ബൗളര്‍മാരെ നേരിടുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ 77 റണ്‍സ് കൂട്ടുകെട്ട് നേടി ഓപ്പണര്‍ ഡൊമിനിക് സിബ്ലേയും ജോ റൂട്ടും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ 57 ഓവറുകളില്‍ 140/2 എന്ന നിലയിലേക്ക് എത്തിച്ചത്.

മത്സരത്തിന്റെ രണ്ടാം സെഷനില്‍ 73 റണ്‍സാണ് ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ കൂട്ടിചേര്‍ത്തത്. സിബ്ലേ 53 റണ്‍സും ജോ റൂട്ട് 45 റണ്‍സുമാണ് ഇതുവരെ നേടിയിട്ടുള്ളത്.

Advertisement