ആറ് റണ്‍സ് നേടുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി വെസ്റ്റിന്‍ഡീസ് ഓള്‍ഔട്ട്

Westindies
- Advertisement -

ചട്ടോഗ്രാം ടെസ്റ്റില്‍ 171 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി വെസ്റ്റിന്‍ഡീസ്. ഇന്ന് മത്സരത്തിന്റെ മൂന്നാം ദിവസം അവസാന സെഷനില്‍ വിന്‍ഡീസ് 259 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. ജെര്‍മൈന്‍ ബ്ലാക്ക്വുഡും ജോഷ്വ ഡാ സില്‍വയും ചേര്‍ന്ന് 99 റണ്‍സ് ആറാം വിക്കറ്റ് കൂട്ടുകെട്ട് നേടിയെങ്കിലും സ്കോര്‍ 253ല്‍ നില്‍ക്കവേ ഇരു താരങ്ങളും പുറത്തായതോടെ വിന്‍ഡീസിന്റെ പതനം ഉറപ്പായി.

154/5 എന്ന നിലയില്‍ ക്രീസിലെത്തിയ ഇരുവരും ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിച്ചുവെങ്കിലും 42 റണ്‍സ് നേടിയ ജോഷ്വയെ പുറത്താക്കി നയീം ആണ് ബംഗ്ലാദേശിന് ബ്രേക്ക്ത്രൂ നല്‍കിയത്. തൊട്ടടുത്ത ഓവറില്‍ ബ്ലാക്ക്വുഡിനെ മെഹ്ദി ഹസന്‍ പുറത്താക്കി.

68 റണ്‍സാണ് ബ്ലാക്ക്വുഡ് നേടിയത്. മെഹ്ദി ഹസന്‍ നാലും മുസ്തഫിസുര്‍, തൈജുല്‍ ഇസ്ലാം, നയീം ഹസന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുമാണ് ആതിഥേയര്‍ക്കായി നേടിയത്.

Advertisement