പാക്കിസ്ഥാനെതിരെ തിരിച്ചടിച്ച് ദക്ഷിണാഫ്രിക്ക, അര്‍ദ്ധ ശതകവുമായി ഫഹീം അഷ്റഫ് പൊരുതുന്നു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം മഴ തടസ്സം സൃഷ്ടിക്കുന്നത് വരെ ബാബര്‍ അസം – ഫവദ് അലം കൂട്ടുകെട്ട് നല്‍കിയ ഒന്നാം ദിവസത്തെ മുന്‍ തൂക്കം നഷ്ടപ്പെടുത്തി പാക്കിസ്ഥാന്‍. രണ്ടാം ദിവസം ആദ്യ സെഷനില്‍ തന്നെ ഈ കൂട്ടുകെട്ടിലെ ഇരു ബാറ്റ്സ്മാന്മാരെയും മുഹമ്മദ് റിസ്വാനെയും പാക്കിസ്ഥാന് നഷ്ടമാകുകയായിരുന്നു.

രണ്ടാം ദിവസം ലഞ്ചിന്റെ സമയത്ത് പാക്കിസ്ഥാന്‍ 229/7 എന്ന നിലയില്‍ ആണ്. 145/3 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച പാക്കിസ്ഥാന് രണ്ടാം ദിവസത്തെ രണ്ടാം പന്തില്‍ തന്നെ ബാബര്‍ അസമിന്റെ വിക്കറ്റ് നഷ്ടമാകുകയായിരുന്നു. 77 റണ്‍സ് നേടിയ താരത്തെ നോര്‍ക്കിയ ആണ് പുറത്താക്കിയത്.

Faheemashraf

നാല് റണ്‍സ് കൂടി നേടുന്നതിനിടെ ഫവദ് അലമിനെയും(45) പാക്കിസ്ഥാന് നഷ്ടമായി. പിന്നീട് മുഹമ്മദ് റിസ്വാനും ഫഹീം അഷ്റഫും ചേര്‍ന്ന് 41 റണ്‍സ് ആറാം വിക്കറ്റില്‍ നേടിയെങ്കിലും 18 റണ്‍സ് നേടിയ റിസ്വാനെ പുറത്താക്കി നോര്‍ക്കിയ വീണ്ടും ദക്ഷിണാഫ്രിക്കയ്ക്ക് മത്സരത്തില്‍ മേല്‍ക്കൈ നേടിക്കൊടുത്തു.

ഫഹീം അഷ്റഫ് നേടിയ 54 റണ്‍സാണ് രണ്ടാം ദിവസം പാക്കിസ്ഥാന് തുണയായത്. ഒരു വശത്ത് വിക്കറ്റ് വീഴുമ്പോളും മറുവശത്ത് താരം സ്കോറിംഗ് തുടരുകയായിരുന്നു. ലഞ്ച് സമയത്ത് റണ്ണെടുക്കാത്ത യസീര്‍ ഷാ ആണ് അഷ്റഫിന് കൂട്ടായി ഉള്ളത്.

ഇന്ന് ആദ്യ സെഷനില്‍ 38 ഓവറില്‍ നിന്ന് പാക്കിസ്ഥാന്‍ 84 റണ്‍സ് നേടിയപ്പോള്‍ ടീമിന് 4 വിക്കറ്റാണ് നഷ്ടമായത്.