രോഹിത്തിനെ ആദ്യ ഓവറുകളില്‍ തന്നെ നഷ്ടം, ഗില്ലിന് അര്‍ദ്ധ ശതകം, ബൗണ്‍സറുകളുടെ ഒരു സെഷന്‍ അതിജീവിച്ച് ഇന്ത്യ

Shubmangill

ബ്രിസ്ബെയിന്‍ ടെസ്റ്റില്‍ ഓസ്ട്രേലിയ നല്‍കിയ 328 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയ്ക്ക് അഞ്ചാം ദിവസം തുടങ്ങി അധികം വൈകാതെ രോഹിത് ശര്‍മ്മയെ നഷ്ടമായെങ്കിലും പിന്നീട് കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ ടീം ആദ്യ സെഷന്‍ അതിജീവിക്കുകയായിരുന്നു. ഇന്ന് അഞ്ചാം ദിവസം ലഞ്ചിന്റെ സമയത്ത് ഇന്ത്യ 83/1 എന്ന നിലയിലാണ്.

ശുഭ്മന്‍ ഗില്‍ നേടിയ അര്‍ദ്ധ ശതകമാണ് ഇന്ത്യയെ ആദ്യ സെഷനില്‍ റണ്‍സ് നേടുവാന്‍ സഹായിച്ചതെങ്കില്‍ മറുവശത്ത് കോട്ട കെട്ടി ചേതേശ്വര്‍ പുജാര കാവല്‍ നില്‍ക്കുകയായിരുന്നു. വിജയത്തിനായി ഇന്ത്യ ഇനിയും 245 റണ്‍സ് കൂടി നേടേണ്ടതുണ്ട്.

ശുഭ്മന്‍ ഗില്‍ 117 പന്തില്‍ 64 റണ്‍സ് നേടിയപ്പോള്‍ പുജാര 90 പന്ത് നേരിട്ടാണ്റ 8 റണ്‍സ് നേടിയത്. 65 റണ്‍സിന്റെ കൂട്ടുകെട്ടാണ് രണ്ടാം വിക്കറ്റില്‍ ഇവര്‍ നേടിയത്. പാറ്റ് കമ്മിന്‍സിനാണ് രോഹിത്തിന്റെ വിക്കറ്റ്.

Patcumminsaus

ബൗണ്‍സറുകളും ബോഡി ലൈന്‍ ഷോര്‍ട്ട് ബോളുകളും എറിഞ്ഞ് ഇന്ത്യന്‍ ബാറ്റ്സ്മാരെ വരിഞ്ഞുകെട്ടുക എന്ന നയം ആണ് ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ സ്വീകരിച്ചത്. രണ്ട് സെഷന്‍ അവസാനിക്കെ വിജയത്തിനായി അവര്‍ക്ക് നേടേണ്ടത് 9 വിക്കറ്റാണ്.

Previous articleആവുന്ന അത്രകാലം ലിവർപൂളിൽ തുടരാൻ ആണ് ആഗ്രഹം എന്ന് സലാ
Next articleമെസ്സിക്ക് വലിയ വിലക്ക് നൽകരുത് എന്ന് ബാഴ്സലോണ