ആവുന്ന അത്രകാലം ലിവർപൂളിൽ തുടരാൻ ആണ് ആഗ്രഹം എന്ന് സലാ

Skysports Liverpool Mohamed Salah 5241986

സലാ ലിവർപൂൾ വിടുമെന്നുള്ള അഭ്യൂഹങ്ങൾക്ക് താരം തന്നെ അവസാനം കുറിച്ചു. തന്റെ ആഗ്രഹം ലിവർപൂളിൽ തന്നെ കൊണ്ട് ആവുന്ന അത്ര കാലം നിൽക്കുക ആണ് എന്ന് മൊ സലാ പറഞ്ഞു. താൻ ക്ലബിൽ അതീവ സന്തോഷവാനാണ്. എത്ര കാലം തനിക്ക് തുടരാൻ ആകും എന്നത് ക്ലബിന്റെ കയ്യിൽ ആണെന്നും സലാ പറഞ്ഞു‌. നേരത്തെ സലാ ലിവർപൂളിൽ സന്തോഷവാൻ അല്ല എന്നും സല സ്പെയിനിലേക്ക് പോകും എന്നും വാർത്തകൾ ഉണ്ടായിരുന്നു.

എന്നാൽ ലിവർപൂളിൽ തുടരുമെന്ന് തന്നെയാണ് താരം ഇപ്പോൾ നൽകുന്ന സൂചന. ഭാവി എന്താകുമെന്ന് അറിയില്ല എന്നും ലിവർപൂളിൽ നിൽക്കുന്ന അവസാന നിമിഷം വരെ ഈ ക്ലബിനായി തന്റെ എല്ലാം നൽകും എന്നും സലാ പറഞ്ഞു. ഈ ടീമിന്റെ ആരാധകരുടെ സ്നേഹത്തിന് പിച്ചിലെ പ്രകടനത്തിലൂടെയാണ് താൻ മറുപടി പറയുക എന്നും സലാ കൂട്ടിച്ചേർത്തു.

Previous articleബാബര്‍ അസമിന്റെ തിരിച്ചുവരവ് പാക്കിസ്ഥാനെ വേറെ ടീമാക്കുന്നു – ക്വിന്റണ്‍ ഡി കോക്ക്
Next articleരോഹിത്തിനെ ആദ്യ ഓവറുകളില്‍ തന്നെ നഷ്ടം, ഗില്ലിന് അര്‍ദ്ധ ശതകം, ബൗണ്‍സറുകളുടെ ഒരു സെഷന്‍ അതിജീവിച്ച് ഇന്ത്യ