ശ്രേയസ്സ് അയ്യര്‍ കളിക്കില്ലെന്ന് അറിയിച്ച് ലങ്കാഷയര്‍

Shreyasiyer

പരിക്കേറ്റ് റീഹാബിലേഷന്‍ നടത്തുന്ന ഇന്ത്യന്‍ താരം ശ്രേയസ്സ് അയ്യര്‍ റോയല്‍ ലണ്ടന്‍ വൺ-ഡേ കപ്പിൽ കളിക്കില്ലെന്ന് അറിയിച്ച് ലങ്കാഷയര്‍. താരത്തിനെ തിരിച്ച് ലങ്കാഷയറിലെത്തിക്കുവാന്‍ സാധിക്കുമെന്നോര്‍ത്തതാണെങ്കിലും അതിന് സാധിക്കില്ലെന്ന നിരാശാജനകമായ കാര്യമാണ് തങ്ങള്‍ പങ്കുവയ്ക്കുന്നതെന്ന് ലങ്കാഷയര്‍ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് പോള്‍ അലോട്ട് വ്യക്തമാക്കി.

താരത്തിന്റെ തീരുമാനത്തിനെ ശരിയായ നിലയിൽ ആണ് തങ്ങള്‍ ഉള്‍ക്കള്ളുന്നതെന്നും താരത്തിനെ പിന്നീടെന്നെങ്കിലും കൗണ്ടിയ്ക്കായി കളിക്കുവാന്‍ ആകുമോ എന്നത് ആലോചിക്കുമെന്നും പോള്‍ സൂചിപ്പിച്ചു. ഇംഗ്ലണ്ടിനെതിരെ മാര്‍ച്ച് 23ന് ഇന്ത്യയിൽ നടന്ന മത്സരത്തിലാണ് ശ്രേയസ്സ് അയ്യരിന് പരിക്കേറ്റത്.

പിന്നീട് താരം ഐപിഎലില്‍ നിന്നും ഇന്ത്യയുടെ ഇംഗ്ലണ്ട്, ലങ്ക ടൂറുകളിൽ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു.