ഔദ്യോഗിക പ്രഖ്യാപനം വന്നു, ആൽബർട്ട് സാമ്പി ലൊകോംഗ ഇനി ആഴ്സണൽ ജേഴ്സിയിൽ

Img 20210719 201419

ആഴ്സണൽ പുതിയ സീസണായി ഒരുങ്ങുന്നതിന്റെ ഭാഗമായി ഒരു ഒരു സൈനിംഗ് പൂർത്തിയാക്കുകയാണ്. ആൻഡെർലെചിന്റെ മധ്യനിര താരം.
ആൽബർട്ട് സാംബി ലൊകോംഗ ആണ് ആഴ്സണലിൽ എത്തിയിരിക്കുന്നത്. താരം 2026വരെയുള്ള കരാർ ക്ലബിൽ ഒപ്പുവെച്ചു. 17 മില്യൺ നൽകിയാകും സാമ്പിയെ ആഴ്സണൽ വാങ്ങുന്നത്. 21കാരനായ താരം 2014 മുതൽ ആൻഡെർലെചിനൊപ്പം ഉണ്ട്. 2017ൽ ആണ് താരം സീനിയർ അരങ്ങേറ്റം നടത്തിയത്‌.

ഇതിനകം നൂറോളം മത്സരങ്ങൾ ക്ലബിനായി കളിച്ചിട്ടുണ്ട്. ഉടൻ മെഡിക്കൽ പൂർത്തിയാക്കി ആഴ്സണൽ ഈ സൈനിംഗ് പ്രഖ്യാപിക്കും. സാമ്പി പിന്നാലെ ആഴ്സണലിനൊപ്പം പ്രീസീസണായി സ്കോട്ലൻഡിലേക്ക് പോവുകയും ചെയ്യും. താരം ബെൽജിയത്തിന്റെ യുവ ടീമുകളിലെ സജീവ സാന്നിദ്ധ്യവുമാണ് ഇപ്പോൾ. ഈ സൈനിംഗിനു പിന്നാലെ ബെൻ വൈറ്റിന്റെ ട്രാൻസ്ഫറും ആഴ്സണൽ പൂർത്തിയാക്കും.

Previous articleടൗൺസെൻഡും എവർട്ടണിലേക്ക്
Next articleശ്രേയസ്സ് അയ്യര്‍ കളിക്കില്ലെന്ന് അറിയിച്ച് ലങ്കാഷയര്‍