കോവിഡ് നെഗറ്റീവായ പന്ത് ടീമിനൊപ്പം ചേരും

Rishabhpant

കോവിഡ് നെഗറ്റീവായ ഋഷഭ് പന്ത് ഇന്ത്യന്‍ സ്ക്വാഡിനൊപ്പം ബയോ ബബിളിൽ ഉടന്‍ ചേരുമെന്ന് സൂചന. ഇതോടെ രണ്ടാമത്തെ സന്നാഹ മത്സരത്തിലും താരം കളിക്കുമെന്നാണ് ലഭിയ്ക്കുന്ന വിവരം. ജൂലൈ എട്ടിനാണ് ഋഷഭ് പന്ത് കോവിഡ് പോസിറ്റീവായത്.

പന്ത് ലണ്ടനിലെ തന്റെ സുഹൃത്തിന്റെ വീട്ടിലാണ് പത്ത് ദിവസത്തെ ഐസൊലേഷനിൽ കഴി‍ഞ്ഞത്. ജൂലൈ 20ന് ആരംഭിക്കുന്ന ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരത്തിനായി ടീമിനൊപ്പം താരം ചേരില്ല. ഈ മാസം അവസാനം നടക്കുന്ന രണ്ടാമത്തെ സന്നാഹ മത്സരത്തിൽ താരത്തിന്റെ സേവനം ഇന്ത്യയ്ക്ക് ലഭ്യമാകുമെന്നാണ് അറിയുന്നത്.

താരത്തിന്റെയും സാഹയുടെയും അഭാവത്തിൽ കെഎൽ രാഹുല്‍ ആണ് ഇന്ത്യയുടെ കീപ്പിംഗ് ഗ്ലൗസ് ഏന്തുക.