ശിഖർ ധവാന് വീണ്ടും പരിക്ക്, ന്യൂസിലാൻഡ് പരമ്പര പ്രതിസന്ധിയിൽ

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിനിടെ ശിഖർ ധവാന് വീണ്ടും പരിക്ക്. മത്സരത്തിന്റെ അഞ്ചാം ഓവറിൽ ഫീൽഡ് ചെയ്യുമ്പോഴാണ് ഇടത് ഷോൾഡറിന് ശിഖർ ധവാന് പരിക്കേറ്റത്. തുടർന്ന് ശിഖർ ധവാന് പകരം സ്പിൻ ബൗളർ ചഹാൽ ആണ് മത്സരത്തിൽ മുഴുവൻ സമയവും ഫീൽഡ് ചെയ്തത്. ഇന്ത്യക്ക് വേണ്ടി ബാറ്റ് ചെയ്യാനും ശിഖർ ധവാൻ ഇറങ്ങിയിരുന്നില്ല. തുടർന്ന് മത്സരം ശേഷം ഇടത് ഷോൾഡറിൽ സ്ലിങ് ഇട്ടുകൊണ്ട് ശിഖർ ധവാൻ സമ്മാനദാന ചടങ്ങിന് എത്തിയിരുന്നു. ഇതോടെ ജനുവരി 24ന് തുടങ്ങാനിരിക്കുന്ന ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിൽ ശിഖർ ധവാന്റെ സാന്നിദ്ധ്യം സംശയത്തിലായി.

കഴിഞ്ഞ ലോകകപ്പിലേറ്റ പരിക്ക് മുതൽ തുടർച്ചയായി പരിക്കിന്റെ പിടിയിലുള്ള ശിഖർ ധവാന് പുതിയ പരിക്ക് കനത്ത തിരിച്ചടിയാണ്. അടുത്തിടെ സയ്ദ് മുഷ്‌താഖ്‌ അലി ട്രോഫിയിൽ കാൽമുട്ടിന് ശിഖർ ധവാന് പരിക്കേറ്റിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം രണ്ടാം ഏകദിന മത്സരത്തിനിടെ കമ്മിൻസിന്റെ പന്ത് വാരിയെല്ലിന് കൊണ്ട ശിഖർ ധവാൻ ഫീൽഡ് ചെയ്യാൻ അന്നും ഇറങ്ങിയിരുന്നില്ല.

Previous articleസന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് ഏപ്രിൽ 15 മുതൽ
Next articleകേരളം പരാജയത്തിലേക്ക്, ഏഴു വിക്കറ്റുകൾ വീണു