കേരളം പരാജയത്തിലേക്ക്, ഏഴു വിക്കറ്റുകൾ വീണു

കേരളവും രാജസ്ഥാനും തമ്മിൽ ഉള്ള രഞ്ജി ട്രോഫി പോരാട്ടത്തിൽ രാജസ്ഥാൻ വിജയത്തിന് അടുത്ത്. രണ്ടാം ഇന്നിങ്സിലും കേരളത്തിന്റെ ബാറ്റിങ് നിര തകർന്നടിയുകയാണ്. ഇപ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 79 റൺസ് എന്ന നിലയിലാണ് കേരളം ഉള്ളത്. ഇനി നാലു വിക്കറ്റുകൾ കൂടെ നേടിയാൽ രണ്ട് ദിവസം ശേഷിക്കെ തന്നെ രാജസ്ഥാന് വിജയം സ്വന്തമാക്കാം. ഇപ്പോഴും 100 റൺസിന് പിറകിലാണ് കേരളം.

നേരത്തെ രാജസ്ഥാനെ 268ന് പുറത്താക്കിയിരുന്നു എങ്കിലും രാജസ്ഥാന് 178 റൺസിന്റെ ലീഡ് നേടാൻ കഴിഞ്ഞിരുന്നു. കേരള നിരയിൽ ആർക്കും രണ്ടാം ഇന്നിങ്സിൽ പിടിച്ചു നിൽക്കാൻ ആയില്ല. 18 റൺസ് എടുത്ത ക്യാപ്റ്റൻ സച്ചിൻ ബേബി ആണ് രണ്ടാം ഇന്നിങ്സിലെ കേരളത്തിന്റെ ടോപ് സ്കോറർ. രാജസ്ഥാന് വേണ്ടി എസ് കെ ശർമ്മ നാലു വിക്കറ്റുകൾ വീഴ്ത്തി. ഒന്നാം ഇന്നിങ്സിൽ ശർമ്മ അഞ്ചു വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.

Previous articleശിഖർ ധവാന് വീണ്ടും പരിക്ക്, ന്യൂസിലാൻഡ് പരമ്പര പ്രതിസന്ധിയിൽ
Next articleകേരളത്തിന് രഞ്ജിയിൽ വൻ തോൽവി, തോറ്റത് ഇന്നിങ്സിനും 96 റൺസിനും