പരിക്ക് മാറി ശര്‍ദ്ധുൽ താക്കൂര്‍, മൂന്നാം ടെസ്റ്റിനുള്ള സെലക്ഷന് താരത്തെയും പരിഗണിക്കും

Shardulthakur

രണ്ടാം ടെസ്റ്റിൽ കളിക്കാതിരുന്ന ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശര്‍ദ്ധുൽ താക്കൂരിന്റെ പരിക്ക് ഭേദമായിയെന്നും താരം സെലക്ഷന് പരിഗണിക്കപ്പെടുമെന്നും അറിയിച്ച് ഇന്ത്യന്‍ ഉപ നായകന്‍ അജിങ്ക്യ രഹാനെ. ആദ്യ ടെസ്റ്റിൽ കളിച്ച ശര്‍ദ്ധുൽ താക്കൂര്‍ പേശി വലിവ് കാരണം താരം ലോര്‍ഡ്സിലെ രണ്ടാം ടെസ്റ്റിൽ കളിച്ചിരുന്നില്ല.

താരത്തെ മൂന്നാം ടെസ്റ്റിലെ അന്തിമ ഇലവനിൽ കളിപ്പിക്കുമോ എന്നത് ഉറപ്പല്ലെങ്കിലും താരം സെലക്ഷന് ലഭ്യമായിരിക്കുമെന്ന് ഇന്ത്യന്‍ ടീം മാനേജ്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. ആദ്യ ടെസ്റ്റിൽ രണ്ട് ഇന്നിംഗ്സുകളിലായി നാല് വിക്കറ്റാണ് താക്കൂര്‍ നേടിയത്.

ടീം കോമ്പിനേഷന്‍ ഏതാണ് തീരുമാനിക്കുക എന്നതിനെ ആശ്രയിച്ചായിരിക്കും താരത്തിന്റെ അവസാന ഇലവനിലെ സ്ഥാനം എന്നും രഹാനെ വ്യക്തമാക്കി.

Previous articleബ്രണ്ടൺ വില്യംസിനെ ലോണിൽ നോർവിച് സിറ്റി സ്വന്തമാക്കി
Next articleചെൽസി താരം സൂമക്കായി വെസ്റ്റ്ഹാം രംഗത്ത്