ചെൽസി താരം സൂമക്കായി വെസ്റ്റ്ഹാം രംഗത്ത്

Chelsea Kurt Zouma

ചെൽസി പ്രതിരോധ താരം കർട്ട് സൂമക്കായി മറ്റൊരു പ്രീമിയർ ലീഗ് ക്ലബായ വെസ്റ്റ്ഹാം രംഗത്ത്. താരത്തിന് വേണ്ടി വെസ്റ്റ്ഹാം 25 മില്യൺ പൗണ്ട് നൽകാൻ തയ്യാറാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ താരത്തിന്റെ വേതനത്തിന്റെ കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനത്തിൽ എത്താൻ വെസ്റ്റ്ഹാമിനായിട്ടില്ല. ചെൽസി പരിശീലകനായി തോമസ് ടൂഹൽ എത്തിയതോടെ സൂമക്ക് ചെൽസിയിൽ അവസരങ്ങൾ കുറഞ്ഞിരുന്നു.

2014 മുതൽ ചെൽസിയിൽ ഉള്ള താരമാണ് ഫ്രഞ്ച് താരം സൂമ. കഴിഞ്ഞ സീസണിൽ ചെൽസിക്കായി സൂമ 36 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. എന്നാൽ പരിശീലക സ്ഥാനത്ത് നിന്ന് ഫ്രാങ്ക് ലമ്പാർഡ് മാറി തോമസ് ടൂഹൽ ചെൽസി പരിശീലകനായതോടെ സൂമക്ക് ചെൽസിയിൽ അവസരങ്ങൾ കുറഞ്ഞിരുന്നു. തോമസ് ടൂഹലിനു കീഴിൽ 8 മത്സരങ്ങളിൽ മാത്രമാണ് സൂമ സ്റ്റാർട്ടിങ് ഇലവനിൽ എത്തിയത്. സൂമ ക്ലബ് വിടുകയാണെങ്കിൽ സെവിയ്യ താരം ജൂൽസ് കൗണ്ടേയെ സ്വന്തമാക്കാനുള്ള ശ്രമങ്ങളും ചെൽസി നടത്തുന്നുണ്ട്.

Previous articleപരിക്ക് മാറി ശര്‍ദ്ധുൽ താക്കൂര്‍, മൂന്നാം ടെസ്റ്റിനുള്ള സെലക്ഷന് താരത്തെയും പരിഗണിക്കും
Next articleമാഞ്ചസ്റ്റർ യുണൈറ്റഡിൽ അവസരമേ ഇല്ലാതെ വാൻ ഡെ ബീക്