276 റൺസിന് ഓസ്ട്രേലിയയെ ഒതുക്കി ഇന്ത്യ, ഷമിയ്ക്ക് 5 വിക്കറ്റ്

Sports Correspondent

Mohammedshami
Download the Fanport app now!
Appstore Badge
Google Play Badge 1

മൊഹാലിയിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് 277 റൺസ് വിജയ ലക്ഷ്യം. 50 ഓവറിൽ ഓസ്ട്രേലിയ 276 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 52 റൺസ് നേടിയ ഡേവിഡ് വാര്‍ണര്‍ ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ജോഷ് ഇംഗ്ലിസ് 45 റൺസ് നേടി.

Labuschagne

ഇന്ത്യയ്ക്കായി മൊഹമ്മദ് ഷമി 5 വിക്കറ്റ് നേടി. സ്റ്റീവന്‍ സ്മിത്ത്(41), മാര്‍നസ് ലാബൂഷാനെ(39), കാമറൺ ഗ്രീന്‍(31) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.