ഷകിബ് അൽ ഹസൻ ദേശീയ ടീമിൽ തിരികെയെത്തി

ബംഗ്ലാദേശ് ഓൾ റൗണ്ടർ ഷകിബ് അൽ ഹസൻ ദേശീയ ടീമിൽ തിരികെയെത്തി. വെസ്റ്റിൻഡീസിന് എതിരായ ഏകദിന ടീമിലാണ് ഷാകിബ് ഇടം നേടിയത്. 2019 അവസാനം ഐ സി സി വിലക്കിയതിനാൽ ഷകിബ് ദേശീയ ടീമിൽ നിന്ന് പുറത്തായിരുന്നു. 18 അംഗ ടീമിൽ ഷാകിബിനെ കൂടാതെ ടസ്കിൻ അഹമ്മദ്, റുബെൽ ഹൊസൈൻ എന്നിവരും ടീമിൽ തിരികെയെത്തി.

മുൻ ക്യാപ്റ്റൻ മൊർതാസ, ഷഫിയുൽ ഇസ്ലാം എന്നിവർ ടീമിൽ ഉൾപ്പെട്ടിട്ടില്ല. തമിം ഇക്ബാലിന്റെ ഏകദിന ക്യാപ്റ്റൻ ആയുള്ള ആദ്യ പരമ്പരയാകും ഇത്‌.

Squad: Tamim Iqbal (C), Shakib Al Hasan, Najmul Hossain, Mushfiqur Rahim, Mohammad Mithun, Litton Das, Mahmudullah, Afif Hossain, Soumya Sarkar, Taskin Ahmed, Rubel Hossain, Taijul Islam, Mustafizur Rahman, Mehidy Hasan, Mohammad Saiffudin, Mahadi Hasan, Hasan Mahmud, Shoriful Islam

Previous articleബിഗ് സാമിന് വെസ്റ്റ് ബ്രോമിന് ഒപ്പം ആദ്യ വിജയം
Next articleമുംബൈ സിറ്റിയെ സമനിലയിൽ തളച്ച് ഹൈദരാബാദ്