മുംബൈ സിറ്റിയെ സമനിലയിൽ തളച്ച് ഹൈദരാബാദ്

20210116 220019

മുംബൈ സിറ്റിയെ സമനിലയിൽ തളക്കാൻ ഹൈദരബാദ് സിറ്റിയുടെ യുവനിരയ്ക്ക് ആയി. ഇന്ന് നടന്ന മത്സരം ഗോൾ രഹിതമായാണ് അവസാനിച്ചത്. അദ്യ പകുതിയിൽ തന്നെ ഒരുപാട് അവസരങ്ങൾ സൃഷ്ടിക്കാൻ ഹൈദരബാദിന്റെ അറ്റാക്കിന് ആയെങ്കിലും അവർ അവസരം മുതലെടുത്തില്ല. അമ്രീന്ദർ സിംഗിന്റെ മികച്ച സേവുകളും മുംബൈ സിറ്റിയുടെ രക്ഷയ്ക്ക് എത്തി.

മത്സരത്തിൽ കൂടുതൽ അവസരങ്ങൾ ഒക്കെ സൃഷ്ടിച്ചത് ഹൈദരാബാദ് തന്നെ ആയിരുന്നു. മുംബൈ സിറ്റിയുടെ വലിയ സ്ക്വാഡിനെതിരെ നടത്തിയ ഈ പ്രകടനം ഹൈദരാബാദിനെ ടോപ് 4ൽ തന്നെ നിലനിർത്തും. 16 പോയിന്റുമായി നാലാം സ്ഥാനത്ത് നിൽക്കുകയാണ് ഹൈദരാബാദ്. 26പോയിന്റുള്ള മുംബൈ സിറ്റി ഒന്നാമത് തന്നെയാണ്‌.

Previous articleഷകിബ് അൽ ഹസൻ ദേശീയ ടീമിൽ തിരികെയെത്തി
Next articleലീഡ്സിന് വീഴ്ത്തി പോട്ടറിന്റെ ബ്രൈറ്റൺ