ബിഗ് സാമിന് വെസ്റ്റ് ബ്രോമിന് ഒപ്പം ആദ്യ വിജയം

20210116 203339

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബിഗ് സാമിന് വെസ്റ്റ് ബ്രോം പരിശീലകനായി അദ്യ വിജയം ലഭിച്ചു. ഇന്ന് അവരുടെ ചിരവൈരികളിൽ ഒന്നായ വോൾവ്സിനെതിരെ ആണ് വെസ്റ്റ് ബ്രോം ഇന്ന് വിജയിച്ചത്. ആദ്യ പകുതിയിൽ 1-2ന് പിറകിൽ നിന്ന ശേഷം കളിച്ച് കയറിയ വെസ്റ്റ് ബ്രോം 3-2ന്റെ വിജയം ആണ് സ്വന്തമാക്കിയത്. മൂന്ന് സെറ്റ് പ്ലേയിൽ നിന്നായിരുന്നു ബിഗ് സാമിന്റെ ടീമിന്റെ ഗോൾ എന്നത് കൊണ്ട് തന്നെ ഈ വിജയത്തിന് ബിഗ് സ്ലാമിന്റെ ക്ലാസിക്ക് ടച്ച് ഉണ്ടെന്ന് പറയാം.

വോൾവ്സിന്റെ ഹോം ഗ്രൗണ്ടിൽ വോൾവ്സിനെ ഞെട്ടിച്ച് കൊണ്ട് എട്ടാം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ വെസ്റ്റ് ബ്രോം ലീഡ് എടുത്തു. എന്നാൽ ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോൾ തിരിച്ചടിച്ച് വോൾവ്സ് 2-1ന്റെ ലീഡ് എടുത്തു. ഫാബിയോ സില്വയും ബോളിയുൻ ആയിരുന്നു വോൾവ്സിനായി ഗോൾ നേടിയത്. രണ്ടാ പകുതിയുടെ തുടക്കത്തിൽ തന്നെ രണ്ടു ഗോളുകൾ അടിച്ച് വെസ്റ്റ് ബ്രോം ലീഡ് തിരികെയെടുത്തു.

53ആം മിനുട്ടിൽ അജയിലൂടെ സമനില നേടിയ വെസ്റ്റ് ബ്രോം 56ആം മിനുട്ടിൽ മറ്റൊരു പെനാൾട്ടിയിലൂടെ മൂന്നാം ഗോളും നേടി. ഈ വിജയം റിലഗേഷൻ പോരിലുള്ള വെസ്റ്റ് ബ്രോമിന് ഊർജ്ജം നൽകും

Previous articleയങ് ബ്ലാസ്‌റ്റേഴ്‌സ് സ്‌പോര്‍ട്ഹുഡ് അക്കാഡമി എഫ്‌സി ഇംഫാല്‍ സിറ്റിയുമായി കൈകോര്‍ക്കുന്നു
Next articleഷകിബ് അൽ ഹസൻ ദേശീയ ടീമിൽ തിരികെയെത്തി