അഫ്ഗാനിസ്ഥാന്‍ താരത്തിന് ആറ് വര്‍ഷത്തെ വിലക്ക്

- Advertisement -

ആന്റി കറപ്ഷന്‍ കോഡ് ലംഘനത്തിന്റെ പേരില്‍ അഫ്ഗാനിസ്ഥാന്‍ താരത്തിന് വിലക്ക്. അഫ്ഗാനിസ്ഥാന്റെ കീപ്പര്‍ ബാറ്റ്സ്മാനായ ഷഫീക്കുള്ള ഷഫീക്കിനെയാണ് ബോര്‍ഡ് ആറ് വര്‍ഷത്തേക്ക് വിലക്കിയത്. അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗിന്റെ ആദ്യ പതിപ്പിനിടെയാണ് താരത്തിന്റെ ഭാഗത്ത് നിന്ന് തെറ്റായ നടപടികള്‍ ഉണ്ടായതെന്നാണ് വിലയിരുത്തല്‍.

അഫ്ഗാനിസ്ഥാന് വേണ്ടി 70 അന്താരാഷ്ട്ര മത്സരം കളിച്ചിട്ടുള്ള താരം ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലും സ്വന്തം ടീമിലെ താരത്തെ അഴിമതിയ്ക്കായി പ്രേരിപ്പിച്ചുവെന്നാണ് ലഭിയ്ക്കുന്ന വിവരം. ഷഫീഖ് കുറ്റം എല്ലാം സമ്മതിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ബംഗ്ലാദേശിനെതിരെ 2019 സെപ്റ്റംബറില്‍ നടന്ന മത്സരങ്ങളില്‍ താരം അഫ്ഗാനിസ്ഥാനെ പ്രതിനിധാനം ചെയ്തിട്ടുണ്ട്.

Advertisement